ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം സംസ്ഥാന ക്യാമ്പ് നിലമ്പൂരിൽ

IPC Kerala State Sodari Samajam State Camp at Nilambur

Oct 29, 2022 - 20:34
 0

ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം സംസ്ഥാന ക്യാമ്പ് ഡിസംബർ 21 മുതൽ 23 വരെ നിലമ്പൂർ ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജിൽ നടക്കും. പാസ്റ്റർ ജോൺ ജോർജ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ സാം ജോർജ്, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ബാബു എബ്രഹാം എന്നിവരും ദൈവദാസിമാരും പ്രസംഗിക്കും. ഇതു ‘ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിപ്പിൻ’ എന്നതാണ് ചിന്താവിഷയം.


ക്യാമ്പ് ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.  മലപ്പുറം സോണൽ സോദരി സമാജം പ്രവർത്തകർ സോദരി സമാജം സംസ്ഥാന ഭാരവാഹികളായ പ്രസിഡൻ്റ് സിസ്റ്റർ ഏലിയാമ്മ തോമസ്, സെക്രട്ടറി സൂസൻ എം.ചെറിയാൻ, മറ്റു ഭാരവാഹികളായ റോസമ്മ ജെയിംസ്, സിസ്റ്റർമാരായ മിനി ജോർജ്, ഒമേഗ സുനിൽ, ജയമോൾ രാജു, ജോയമ്മ ബേബി എന്നിവർ നേതൃത്വം നല്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0