ക്രിസ്തുമസിന് കത്തി ആക്രമണം ആസൂത്രണം ചെയ്ത ഇസ്ലാമിക് തീവ്രവാദികളെ ഫ്രാന്‍സില്‍ അറസ്റ്റ് ചെയ്തു

ക്രിസ്തുമസ് അവധിക്കാലം കണക്കിലെടുത്ത് കത്തിക്കുത്ത് ആക്രമണം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന രണ്ട് പേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. റിപ്പോർട്ട് സ്ഥിരീകരിച്ച് ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രി ജെറാർഡ് ഡാർമനിൻ രംഗത്തുവന്നിട്ടുണ്ട്.

Dec 11, 2021 - 16:49
Dec 14, 2021 - 21:13
 0

ക്രിസ്തുമസ് അവധിക്കാലം കണക്കിലെടുത്ത് കത്തിക്കുത്ത് ആക്രമണം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന രണ്ട് പേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. റിപ്പോർട്ട് സ്ഥിരീകരിച്ച് ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രി ജെറാർഡ് ഡാർമനിൻ രംഗത്തുവന്നിട്ടുണ്ട്. ഭീകരവാദ ഭീഷണി ഉയർന്ന തലത്തിൽ തുടരു.കയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പാരീസിന് സമീപമാണ് ആക്രമികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിടികൂടുമ്പോള്‍ ഇവരില്‍ നിന്ന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണം ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ കണ്ടെത്തിയതായി ഫ്രഞ്ച് മാധ്യമങ്ങളായ ബിഎഫ്എം ടിവിയും പത്രമായ ലെ പാരിസിയനെയും ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ 'റോയിട്ടേഴ്സ്' റിപ്പോര്‍ട്ട് ചെയ്തു.

ചോദ്യം ചെയ്യലിൽ ഷോപ്പിംഗ് മാളുകൾ, സർവകലാശാലകൾ, തിരക്കേറിയ തെരുവുകൾ എന്നിങ്ങനെ വിവിധ പൊതു ഇടങ്ങളിൽ കത്തി ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെന്ന് ഇവര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പുകൾ പതിവായി വരുന്ന ഒരു ഓൺലൈൻ ഫോറത്തിലാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിനിടെ സ്വയം കൊല്ലപ്പെടുകയും അങ്ങനെ "രക്തസാക്ഷികൾ" എന്ന് പദവിയ്ക്കു അര്‍ഹരാകുകയും ചെയ്യുക എന്നതാണ് ഇവര്‍ ലക്ഷ്യമിട്ടത്. ഇസ്ലാമിക് തീവ്രവാദികള്‍ വലിയ രീതിയില്‍ വേരൂന്നിയ രാജ്യമായി ഫ്രാന്‍സ് മാറിയിട്ടുണ്ട്. തീവ്രവാദികള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെ മാക്രോണ്‍ ഭരണകൂടം തീവ്ര ഇസ്ലാമികത പഠിപ്പിക്കുന്ന മദ്രസകള്‍ക്കും മറ്റും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0