ക്രിസ്തീയ പ്രവർത്തനങ്ങൾക്കു ചിറകു വിരിച്ചു ലോകത്തെ ആദ്യത്തെ ക്രിസ്ത്യൻ എയർലൈൻ സർവീസ് കമ്പനി
മിഷനറിമാർ, ക്രിസ്തീയ പ്രവർത്തകർ, ആതുര സേവന പ്രവർത്തകർ എന്നിവർക്കായി തികച്ചും സൗജന്യമായി യാത്ര ചെയ്യുവാൻ സൗകര്യം ഒരുക്കി ലോകത്തിലെ ആദ്യ ക്രിസ്തീയ എയർലൈൻസ് സർവീസ്. അമേരിക്കയിലെ ടെക്സാസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജൂദാ 1 എന്ന ഏവിയേഷൻ കമ്പനി ആണ്
മിഷനറിമാർ, ക്രിസ്തീയ പ്രവർത്തകർ, ആതുര സേവന പ്രവർത്തകർ എന്നിവർക്കായി തികച്ചും സൗജന്യമായി യാത്ര ചെയ്യുവാൻ സൗകര്യം ഒരുക്കി ലോകത്തിലെ ആദ്യ ക്രിസ്തീയ എയർലൈൻസ് സർവീസ്. അമേരിക്കയിലെ ടെക്സാസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജൂദാ 1 എന്ന ഏവിയേഷൻ കമ്പനി ആണ് സ്വന്തമായി സർവീസ് നടത്തുവാൻ ഉള്ള ലൈസൻസ് നേടിയെടുത്തത്. ലോകമെമ്പാടുമുള്ള മിഷനറി പ്രവർത്തനങ്ങൾ അതിന്റെ യാത്രകൾ എന്നിവയ്ക്കായി ഇവരുടെ വിമാനങ്ങൾ ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് പറന്നിട്ടുണ്ട്. ലോകത്തിന്റെ വിവിധ മേഖലകളിലേക്ക് സുവിശേഷവുമായി സഞ്ചരിക്കുന്ന എല്ലാ ക്രിസ്തീയ പ്രവർത്തകരെയും അവരുടെ പ്രവർത്തനങ്ങളെയുംഞങ്ങൾ അനുസ്മരിക്കുന്നു. ഞങ്ങളുടെ വിമാനങ്ങൾ നൂറുകണക്കിന് മിഷനറിമാരെ എത്തിക്കുകയും മാത്രമല്ല സൗജന്യമായി കാർഗോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മെഡിക്കൽ ക്യാമ്പുകളിലേക്ക് സൗജന്യ സർവീസ് നടത്തിയതും അതിൽകൂടി ഞങ്ങൾക്ക് ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നുവെന്നും ജൂദാ1പ്രവർത്തകർഅവരുടെ വെബ്സൈറ്റിൽ കൂടി അറിയിച്ചു. “നിങ്ങളുടെ കൈകൾ, ദൈവസ്നേഹം, ഞങ്ങളുടെ വിരലുകൾ” എന്ന ആശയത്തിൽ ഊന്നി ലോകത്തിൽ യേശുവിനെ അറിയാത്തവരായുള്ള രണ്ടര ബില്യൺ ജനങ്ങളെ സഹായിക്കാൻ ഞങ്ങൾ തയാറാണെന്ന് ജൂദാ1ന്റെ വകതാവ് അവരുടെ വെബ്‌പേജിൽ കൂടി അറിയിച്ചു.
ജൂദാ 1നു എയർലൈൻ സർട്ടിഫിക്കേഷൻ ലഭിക്കുമ്പോൾ സൗജന്യമായി മിഷൻ പ്രവർത്തകരെയും മറ്റു സന്നദ്ധ സംഘടനകളെയും ക്രിസ്‌ത്രീയ പ്രവർത്തകരെയും സൗജന്യമായി വിവിധ സ്‌ഥലങ്ങളിലേക്ക് എത്തിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായ് ഇതിന്റെ പ്രവർത്തകർ പറഞ്ഞു