കൊണ്ണിയൂർ ഏ.ജി: ശതാബ്ദി ലോഗോ പ്രകാശനം

Konniyoor Assemblies of God Church Centenary Logo released

Nov 29, 2022 - 15:37
 0

കേരളത്തിലെ ആദ്യകാല പെന്തെക്കോസ്തു സഭകളിലൊന്നായ കൊണ്ണിയൂർ അസംബ്ലീസ് ഓഫ് ഗോഡ് ഹെബ്രോൻ സഭയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ പ്രകാശനം നവംബർ 27ന് കൊണ്ണിയൂർ ചർച്ചിൽ അരുവിക്കര MLA ജി. സ്റ്റീഫൻ നിർവഹിച്ചു. സഭാ പാസ്റ്റർ ബിജു ദാനം അധ്യക്ഷനായിരുന്നു. സഭാ സെക്രട്ടറി റ്റി. ബാബു ജോയ്, ശതാബ്ദി കൺവീനർ വൈ. ഷിബു, ആൽഫ്രഡ്‌ ജെ. ജോർജ്ജ്, സി. ശ്രീധരൻ, ജോബിൻ വിൽഫ്രഡ്‌ തുടങ്ങിയർ സംസാരിച്ചു.

1921 ൽ കൊണ്ണിയൂരിൽ ആരംഭിച്ച സഭയുടെ, ശതാബ്‌ദി ആഘോഷം 2023 മെയ് 21മുതൽ 28 വരെ നടക്കും. ഇതോടനുബന്ധിച്ച് വിവിധ സാമൂഹിക ജീവകാരുണ്യ പദ്ധതികളും കൺവെൻഷൻ, കുടുംബ സംഗമം, മിഷണറി സമ്മേളനം തുടങ്ങി വിവിധ പരിപാടികളാണ് സഭ തയ്യാറാക്കിയിരിക്കുന്നത്. സമ്മേളനങ്ങളിൽ സഭാ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0