മ്യൂസിക് ഫെസ്റ്റിന് അനുഗ്രഹ സമാപ്തി

Dec 14, 2022 - 18:55
 0

ഹൈറേഞ്ചിലെ വിവിധ ക്രൈസ്തവ സഭകളടെ സംയുക്ത സഹകരണത്തോടെ ക്രിസ്തുമസിനോടനുബന്ധിച്ച് മ്യൂസിക് ഫെസ്റ്റും, ക്രിസ്തുമസ് സന്ദേശവും, ലഹരിവിരുദ്ധ ബോധവത്ക്കരണവും കട്ടപ്പനയിലും, കുമളി അണക്കരിയിലും വച്ച് രണ്ട് ദിനങ്ങളിലായി നടന്നു. പ്രശസ്ത ക്രിസ്തീയ ഗായകരായ ഇമ്മാനുവേൽ ഹെൻട്രി, ജോസ് ജോർജ് ഹോളി ബീറ്റ്സ്, ക്ലീറ്റസ് ചാണ്ടപിള്ള, ബിജു ഡാനിയേൽ, ശ്രുതി ജോയി എന്നിവർ ഗാനങ്ങൾ ആലപിച്ചു. സുവി. ചാണ്ടപിള്ള ഫിലിപ്പ് വചന സന്ദേശം നൽകി. രണ്ടിടങ്ങളിലായി സോളോ കെ.ഫിലിപ്പ്, പാസ്റ്റർമാരായ ജോസ് മാമ്മൻ, മോൻസി മാത്യു, സന്തോഷ് ഇടക്കര, തോമസ് ഏബ്രഹാം എന്നിവരും വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളും നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0