എൻ എൽ സി ഐ – ടാബ്‌ലറ്റ് to ടാബ്‌ലറ്റ് ബൈബിൾ ചരിത്ര എക്സിബിഷനും സെമിനാറും ജൂൺ 28ന് തിരുവനന്തപുരത്ത്

Jun 23, 2023 - 18:19
 0

ടാബ്ലറ്റ് റ്റു ടാബ്ലറ്റ് – ബൈബിൾ ചരിത്ര എക്സിബിഷൻ ജൂൺ 28 ബുധനാഴ്ച 10 am to 7 pm വരെ ജോൺസൺ ഹാൾ (സാൽവേഷൻ ആർമി മുത്തൂറ്റ് ഫ്ളാറ്റിന് എതിർവശം, കവടിയാർ കുറവൻകോണം റോഡ് തിരുവനന്തപുരത്ത് വെച്ച് നടക്കുന്നു. സെമിനാറും പാനൽ ചർച്ചയും: 11 am to 1 pm നടക്കും.ആധുനിക ലോകത്തിൽ ബൈബിളിന്റെ വിശ്വാസ്വത (“The Authenticity of the Bible in today’s world” )എന്ന വിഷയത്തെ അധികരിച്ചാണ് സെമിനാറും ചർച്ചയും നടക്കുന്നത്. ഒപ്പം രാജസ്ഥാനി ക്രിസ്തീയ സംഗീത സായാഹ്നവും മിഷൻ സംഗമവും നടക്കും.

പ്രമുഖ ക്രൈസ്തവ അപ്പോളോജിസ്റ്റുകളായ അനിൽ കുമാർ അയ്യപ്പൻ, ഡോ.ജയരാജ് കുഞ്ഞുണ്ണി, ജേക്കബ് വർഗ്ഗീസ് എന്നിവർ സെമിനാറുകകളും ചർച്ചയും നയിക്കും. വൈകുന്നേരം 6:30 മുതൽ 8.30 pm വരെ നടക്കുന്ന മിഷൻ സമ്മേളനത്തിൽ ബൈബിൾ പരിഭാഷ മിഷ്ണറി ബെസ്ലി വർഗ്ഗീസ് പ്രഭാഷണം നടത്തും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0