ക്രൈസ്തവ വിരുദ്ധ പീഡനത്തില്‍ ഉത്തരകൊറിയ ഒന്നാം സ്ഥാനത്ത്

Jan 23, 2023 - 20:43
 0

ക്രൈസ്തവ വിരുദ്ധ പീഡനത്തില്‍ ഒന്നാം സ്ഥാനത്ത് ഉത്തരകൊറിയ.ഓപ്പണ്‍ ഡോര്‍സ് സംഘടന പ്രസിദ്ധീകരിച്ച വേള്‍ഡ് വാച്ച് ലിസ്റ്റ് 2023- ലാണ് ക്രൈസ്തവ വിരുദ്ധ പീഡനത്തിൽ ഉത്തരകൊറിയ മുന്നിട്ടു നിൽക്കുന്നത്.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ പീഡന നിരീക്ഷണ ഏജന്‍സിയായ ഓപ്പണ്‍ ഡോഴ്സ്, 1993 മുതലാണ് വര്‍ഷം തോറും വേള്‍ഡ് വാച് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.തുടര്‍ച്ചയായി ഉത്തര കൊറിയ ഒന്നാം സ്ഥാനത്തായിരുന്ന ലിസ്റ്റില്‍ 2022-ല്‍ അഫ്ഗാനിസ്ഥാന്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.2023-ല്‍ ക്രിസ്ത്യാനികളെ ലോകത്തിലെ ഏറ്റവും മോശമായി പീഡിപ്പിക്കുന്ന രാജ്യമെന്ന പദവി തിരിച്ചു പിടിചിരിക്കുകയാണ് ഉത്തര കൊറിയ വീണ്ടും.

സൊമാലിയ,യെമന്‍,എറിത്രിയ,ലിബിയ,നൈജീരിയ,പാകിസ്താന്‍,ഇറാന്‍,അഫ്ഗാനിസ്ഥാന്‍,സുഡാന്‍ എന്നിങ്ങനെയാണ് ക്രൈസ്തവ പീഡകരുടെ പട്ടികയില്‍ ഉത്തര കൊറിയക്ക് പിന്നാലെ ഇടം നേടിയിട്ടുള്ള ആദ്യ 10 രാജ്യങ്ങളുടെ ക്രമാനുസൃത പട്ടിക. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 5,600 ക്രിസ്ത്യാനികള്‍ അവരുടെ വിശ്വാസത്തിന്‍റെ പേരില്‍ കൊല്ലപ്പെട്ടതായും 2,100-ലധികം ദൈവാലയങ്ങള്‍ ആക്രമിക്കപ്പെടുകയോ അടച്ചുപൂട്ടുകയോ ചെയ്തതായും ലിസ്റ്റ് വെളിപ്പെടുത്തുന്നു. അതേസമയം ,വിശ്വാസത്തിന്‍റെ പേരില്‍ 1,24,000ലധികം ക്രിസ്ത്യാനികള്‍ തങ്ങളുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായതായും ഏതാണ്ട് 15,000 ക്രൈസ്തവര്‍ അഭയാര്‍ത്ഥികളായതായും ലിസ്റ്റ് വ്യക്തമാക്കുന്നു. ഇസ്ലാമിക തീവ്രവാദം സബ് സഹാറന്‍ ആഫ്രിക്കയിലും നൈജീരിയയിലും വേരുറപ്പിച്ച് മുന്നേറുന്നതായും ലിസ്റ്റില്‍ പരാമര്‍ശം ഉണ്ട്. ക്രിസ്ത്യാനിയാകുക എന്നത് ഏറ്റവും അപകടകരവും ദുഷ്കരവുമായ 50 രാജ്യങ്ങളുടെ വിശദാംശങ്ങളും ലിസ്റ്റില്‍ ഉണ്ട്.ഇതില്‍ 31 രാജ്യങ്ങളിലും ഇസ്ലാമിക തീവ്രവാദമാണ് ക്രൈസ്തവ വിരുദ്ധതയുടെ മുഖ്യ കണ്ണിയായി പ്രവര്‍ത്തിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0