പെതോങ്തണ്‍ ഷിനാവത്ര തായ്‌ലന്‍ഡ് പ്രധാനമന്ത്രി; പിറന്നത് പുതുചരിത്രം

Aug 17, 2024 - 08:35
 0
പെതോങ്തണ്‍ ഷിനാവത്ര തായ്‌ലന്‍ഡ് പ്രധാനമന്ത്രി; പിറന്നത് പുതുചരിത്രം

തായ്‌ലന്‍ഡ് പ്രധാനമന്ത്രിയായി തക്‌സിന്‍ ഷിനാവത്രയുടെ ഇളയ മകള്‍ പെതോങ്തണ്‍ ഷിനാവത്രയെ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ രണ്ടാമത്തെ വനിത പ്രധാനമന്ത്രിയും ഷിനാവത്ര കുടുംബത്തിലെ മൂന്നാമത്തെ അംഗവുമാണ് പെതോങ്തണ്‍. മുന്‍ പ്രധാനമന്ത്രി ശ്രെത്ത താവിസിനെ ഭരണഘടനാ കോടതി അയോഗ്യനാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നേതാവിനായി പാര്‍ലമെന്റില്‍ വോട്ടെടുപ്പുണ്ടായത്. പെറ്റൊംഗ്റ്റാണിന് 319 പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ 145 പേര്‍ എതിര്‍ത്തു.

തായ്ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി, രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി, ഷിനവത്ര കുടുംബത്തില്‍നിന്നുള്ള നാലാമത്തെ പ്രധാനമന്ത്രി എന്നീ ബഹുമതികള്‍ പെറ്റൊംഗ്റ്റാണ്‍ സ്വന്തമാക്കി. പെറ്റൊംഗ്റ്റാണിന്റെ പിതൃസഹോദരി യിംഗ്ലക് ഷിനവത്ര മുന്പ് പ്രധാനമന്ത്രിയായിരുന്നു.

തായ്ലന്‍ഡിലും ബ്രിട്ടനിലുമായി വിദ്യാഭ്യാസം ചെയ്ത പെറ്റൊംഗ്റ്റാണ്‍ കുറച്ചുകാലം കുടുംബ ബിസിനസുകളില്‍ പങ്കാളിയായിരുന്നു. 2021ലാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പ്യൂ തായ് പാര്‍ട്ടിയുടെ അധ്യക്ഷയായി. തായ്‌ലന്‍ഡി പുതു ചരിത്രമെഴുതിയാണ് ഷിനാവത്ര പ്രധാനമന്ത്രിയായിരിക്കുന്നത്.