പാസ്റ്റർ കെ.എം. ജോസഫ് : യുവജനങ്ങൾക്ക് മാർഗ്ഗദർശിയായിരുന്ന ആത്മീയ നേതാവ്. അനുസ്മരിച്ചു പിവൈപിഎ കേരള സ്റ്റേറ്റ്

Pastor K M Joseph A spiritual leader who was a mentor to the youth, PYPA Kerala State remembers

Nov 1, 2023 - 19:25
 0

കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.എം. ജോസഫിനെ കേരള പിവൈപിഎ സംസ്ഥാന സമിതി അനുസ്മരിച്ചു. ഒക്ടോബർ 31ന് സഭാ ആസ്ഥാനത്തു കൂടിയ പിവൈപിഎ സംസ്ഥാന കൗൺസിലിലാണ് അനുസ്മരണയോഗം നടത്തിയത്. പ്രസിഡന്റ് ഇവാ. ഷിബിൻ സാമൂവേൽ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇവാ. മോൻസി പി. മാമ്മൻ അനുസ്മരണ സന്ദേശം വായിച്ചു. സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ പ്രസംഗിച്ചു. ഭാരവാഹികളായ ബ്ലെസ്സൺ ബാബു, സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ഷിബിൻ ഗിലെയാദ് എന്നിവർ സംസാരിച്ചു. 

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

പാസ്റ്റർ കെ.എം ജോസഫിന്റെ വേർപാടിലൂടെ ശക്തമായ നിലയിൽ സഭയെ നയിച്ച ആത്മീയനായ ഒരു നേതാവിനെയാണ് സഭയ്ക്ക് നഷ്ടമായതെന്നും, സഭയുടെ നല്ലൊരു നാളെക്കായി അദ്ദേഹം കാണിച്ച മാതൃക യുവജനങ്ങൾ പിന്തുടരേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും  യോഗം അനുസമരിച്ചു. കേരളത്തിന്റെ വിവിധ സെന്ററുകളിൽ നിന്നും പിവൈപിഎ പ്രതിനിധികൾ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കായി യോഗം പ്രാർത്ഥിച്ചു.

Register free  christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0