കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. താലന്ത് പരിശോധനയ്ക്ക് അനുഗ്രഹീത സമാപനം

Nov 14, 2022 - 02:34
 0

പി. വൈ. പി. എ. കൊട്ടാരക്കര മേഖലാ താലന്ത് പരിശോധന 2022 ന് അനുഗ്രഹീത സമാപനം. ഇന്ന് (12/11/2022, ശനി) കലയപുരം ടിം ട്രിനിറ്റി സെൻ്ററിൽ വെച്ച് നടത്തപ്പെട്ട താലന്ത് പരിശോധന, ഐ. പി. സി. കൊട്ടാരക്കര മേഖലാ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോൺ റിച്ചാർഡ് ഉത്ഘാടനം ചെയ്തു. 400 ൽ അധികം മത്സരാർത്ഥികൾ ഉൾപ്പെടെ 500 ൽ പരം ആളുകൾ പങ്കെടുത്തു.

206 പോയിൻ്റുകളോടെ പത്തനാപുരം സെൻ്റർ ചാമ്പ്യൻഷിപ്പ് നേടി. 193, 178 പോയിൻ്റുകളോടെ കൊട്ടാരക്കര, വേങ്ങൂർ സെൻ്ററുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. 28 പോയിൻ്റുകൾ നേടി സിസ്റ്റർ സുബി ദിലീപ് (പത്തനാപുരം) വ്യക്തിഗത ചാമ്പ്യനായി.

റോഷൻ ഷാജി താലന്ത് കൺവീനറായി പ്രവർത്തിച്ചു. ജെയിംസ് ജോർജ് വേങ്ങൂർ, ജേക്കബ് ജോൺ ഏഴംകുളം, ജെറിൻ ജെയിംസ് എന്നിവർ ടാബുലേഷൻ നിർവ്വഹിച്ചു.

മേഖലാ പി. വൈ. പി. എ. പ്രസിഡൻ്റ് പാസ്റ്റർ സാം ചാക്കോ, വൈസ് പ്രസിഡൻ്റുമാരായ ബ്ലെസ്സൻ ബാബു, ബ്ലെസ്സൻ മാത്യു, സെക്രട്ടറി ഷിബിൻ ഗിലെയാദ്, ജോയിൻ്റ് സെക്രട്ടറിമാരായ ബിബിൻ സാം, ജോയൽ റെജി, ട്രെഷറർ ജെറിൻ ജെയിംസ്, പബ്ലിസിറ്റി കൺവീനർ മാത്യു ജോൺ എന്നിവരോടൊപ്പം മേഖലാ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0