Paytmന് നിയന്ത്രണം; ഫെബ്രുവരി 29നുശേഷം നിക്ഷേപം സ്വീകരിക്കാനാകില്ലെന്ന് റിസർവ് ബാങ്ക്
RBI Stops Paytm from Accepting Deposits After February 29| ഫെബ്രുവരി 29ന് ശേഷം പേടിഎമ്മിന്റെ പരിതിയിൽ വരുന്ന ഉപഭോക്തൃ അക്കൗണ്ട്, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ, ഫാസ്‌ടാഗ് എന്നിവയിൽ പുതിയ നിക്ഷേപങ്ങളോ ടോപ്പ് അപ്പുകളോ ക്രെഡിറ്റ് ഇടപാടുകളോ സ്വീകരിക്കുന്നതിൽ നിന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിനെ റിസർവ് ബാങ്ക് വിലക്കി.
ഫെബ്രുവരി 29ന് ശേഷം പേടിഎമ്മിന്റെ പരിതിയിൽ വരുന്ന ഉപഭോക്തൃ അക്കൗണ്ട്, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ, ഫാസ്‌ടാഗ് എന്നിവയിൽ പുതിയ നിക്ഷേപങ്ങളോ ടോപ്പ് അപ്പുകളോ ക്രെഡിറ്റ് ഇടപാടുകളോ സ്വീകരിക്കുന്നതിൽ നിന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിനെ റിസർവ് ബാങ്ക് വിലക്കി. സമഗ്രമായ സിസ്റ്റം ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും ബാഹ്യ ഓഡിറ്റർമാരുടെ കംപ്ലയിൻസ് വാലിഡേഷൻ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിയാണ് നടപടി. നിരന്തരമായ വ്യവസ്ഥാ ലംഘനവും മെറ്റീരിയൽ സൂപ്രവൈസറി പ്രശ്നങ്ങളും കണക്കിലെടുത്താണ് വിലക്ക്. തുടർന്നുള്ള മേൽനോട്ട നടപടികൾ ആവശ്യമാണെന്ന് ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.
ഫെബ്രുവരി 29 ന് ശേഷം വാലറ്റുകളും ഫാസ്‌ടാഗുകളും പോലുള്ളവ ഇനി സാധ്യമല്ല. ക്രെഡിറ്റ് ഇടപാടുകൾ അല്ലെങ്കിൽ ടോപ്പ്-അപ്പുകൾ അനുവദിക്കുന്നതിൽ നിന്നും പേടിഎമ്മിന് വിലക്കുണ്ട്. പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിനെതിരെ ബുധനാഴ്ചയാണ് റിസർവ് ബാങ്ക് നടപടി എടുത്തത്.
നിലവിൽ പേടിഎം ഉപയോഗിക്കുന്നവരെ ഇത് ഗുരുതരമായി ബാധിച്ചേക്കില്ല. പുതിയ ഉപഭോക്താക്കൾക്ക് പേടിഎമ്മിൽ അക്കൗണ്ട് തുറക്കാനോ രജിസ്റ്റർ ചെയ്യാനോ ആകില്ല. അതായത് പുതിയതായി ആർക്കും പേടിഎമ്മിൽ ചേരാൻ സാധിക്കില്ല. നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് ഫെബ്രുവരി 29 ന് ശേഷം പണം അയയ്‌ക്കുന്നതിനോ സ്വീകരിക്കുന്നതിനോ പരിമിതിയുണ്ടാകും. അതായത്, എല്ലാവിധ ഓൺലൈൻ പേയ്മെന്റുകളും ലഭ്യമാകില്ലെന്ന് ചുരുക്കം.
പുതിയ കസ്റ്റമേഴ്സിന് പേടിഎമ്മിലേക്ക് ചേരാൻ സാധിക്കില്ല. ഫെബ്രുവരി 29ന് ശേഷം നിലവിലുള്ള ഉപയോക്താക്കൾക്ക് ഏതാനും നിയന്ത്രണങ്ങൾ പാലിക്കേണ്ടിവരും. പഴയ ഉപയോക്താക്കൾക്ക് പേടിഎം വാലറ്റുകളോ പേടിഎം ഫാസ്‌റ്റാഗുകളോ ഉപയോഗിക്കാൻ സാധിക്കില്ല. കൂടാതെ, മൊബിലിറ്റി കാർഡുകളും ഉപയോഗിക്കാനാകില്ല. ഷോപ്പിങ് ബില്ലുകൾക്കും പാർക്കിങ് ഫീ ബില്ലിനും ഉപയോഗിക്കുന്നവയാണ് മൊബിലിറ്റി കാർഡുകൾ.
ഫെബ്രുവരി 29ന് ശേഷം സേവിങ്സ് അക്കൗണ്ടിലേക്ക് പുതിയതായി പണം ചേർക്കാനാകില്ല. പേടിഎം പേയ്മെന്റ്സിൽ സേവിങ്സ് ഡിപ്പോസിറ്റ് നടക്കില്ലെന്ന് സാരം. ക്രെഡിറ്റ്, ഡെബിറ്റ് പേയ്മെന്റുകൾക്ക് നിയന്ത്രണം വന്നേക്കും. എന്നാൽ പേടിഎം വാലറ്റിലുള്ള ബാലൻസ് പിൻവലിക്കാൻ സാധിക്കും. എന്നാൽ പുതിയ നിക്ഷേപവും ടോപ്പ് അപ്പും സാധിക്കുന്നതല്ല. ഫണ്ട് ട്രാൻസ്ഫർ, ബിൽ പേയ്‌മെന്റ്സ്, യുപിഐ സർവീസ് എന്നിവയും ആർബിഐ വിലക്കി. ഫെബ്രുവരി 29ന് ശേഷം ഇവ പേടിഎമ്മിൽ അനുവദനീയമല്ല. AEPS, IMPS എന്നിവ വിലക്കിയിട്ടുള്ള ഫണ്ട് ട്രാൻസ്ഫറിൽ ഉൾപ്പെടുന്നില്ല.
പേടിഎമ്മിലൂടെ പുറത്തുള്ള ബാങ്കുകൾ വഴി നടത്തുന്ന ഇടപാടുകളെ ഇത് ബാധിക്കുമോ എന്നതിൽ വ്യക്തതയില്ല.
പേടിഎം ബാങ്കിങ് പ്രവർത്തനങ്ങൾക്കാണ് റിസർവ് ബാങ്കിന്റെ നിയന്ത്രണം വന്നിട്ടുള്ളത്. ഒരു എക്‌സ്‌റ്റേണൽ അക്കൗണ്ടിലേക്കാണ് കണക്‌റ്റ് ചെയ്‌തിട്ടുള്ളതെങ്കിൽ പ്രശ്നമാകില്ല. ഇങ്ങനെ നിങ്ങൾക്ക് Paytm വഴി UPI പേയ്‌മെന്റ് നടത്താവുന്നതാണ്.
വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെയും പേടിഎം പേയ്‌മെന്റ് സർവീസസ് ലിമിറ്റഡിന്റെയും നോഡൽ അക്കൗണ്ടുകൾ ഫെബ്രുവരി 29ന് മുൻപ്, എത്രയും പെട്ടെന്നുതന്നെ അവസാനിപ്പിക്കണമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. 2017 മെയ് 23 മുതൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച പേടിഎം വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ജനപ്രീതി നേടിയത്. രാജ്യത്ത് വലിയ ഒരു വിഭാഗം ഉപയോക്താക്കൾ പണമിടപാടുകൾക്കായി പേടിഎമ്മിനെ ആശ്രയിക്കുന്നുണ്ട്.
Register free christianworldmatrimony.com