ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് മാവേലിക്കരയിൽ

Sharon Fellowship Sunday School National Camp at Mavelikkara

Jan 2, 2023 - 20:04
Jan 2, 2023 - 20:05
 0

ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ അധ്യാപകർക്കും വിദ്യാർഥികൾക്കുമായി സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് ഏപ്രിൽ 10 തിങ്കൾ മുതൽ 12 ബുധൻ വരെ മാവേലിക്കര ഐ.ഇ.എം.ക്യാംപ് സെൻ്ററിൽ വെച്ചു നടക്കും. ദൈവശാസ്ത്ര -ആരോഗ്യ- മന:ശാസ്ത്ര മേഖലയിലെ വിദഗ്ദർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ നയിക്കും. ജൂണിയേഴ്സിനായി പ്രത്യേക സെക്ഷനുകളും ക്രമീകരിച്ചിട്ടുണ്ട്.


കാലഘട്ടത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ സജ്ജമാക്കുന്ന പ്രത്യേക ക്ലാസുകൾ, അധ്യാപകർക്കായി നൂതന പരിശീലന ശില്പശാലകൾ തുടങ്ങി വ്യത്യസ്ത പ്രോഗ്രാമുകൾ ക്യാംപിൽ ക്രമീകരിച്ചിട്ടുണ്ട്. ഡയറക്ടർ പാസ്റ്റർ എബ്രഹാം മന്ദമരുതി, ജനറൽ സെക്രട്ടറി ബ്രദർ റോഷി തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0