തീവ്രവാദികളുടെ തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട സിസ്റ്റര്‍ ഗ്ലോറിയ നർവേസ് ഒടുവില്‍ ജന്മനാട്ടില്‍

മാലിയിൽ നിന്ന് ഇസ്ലാമിക ഭീകരർ തട്ടിക്കൊണ്ടുപോകുകയും കഴിഞ്ഞ മാസം മോചിതയാകുകയും ചെയ്ത സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ നർവേസ് ഒടുവില്‍ ജന്മനാടായ കൊളംബിയയില്‍ തിരിച്ചെത്തി. നവംബർ 16 ചൊവ്വാഴ്ച ബൊഗോട്ടയിലെ എൽ ഡൊറാഡോ എയർപോർട്ടിൽ, എത്തിചേര്‍ന്ന സിസ്റ്റർ നർവേസിനെ വലിയ ആഹ്ലാദത്തോടെയാണ്

Nov 18, 2021 - 22:48
Nov 18, 2021 - 23:04
 0

മാലിയിൽ നിന്ന് ഇസ്ലാമിക ഭീകരർ തട്ടിക്കൊണ്ടുപോകുകയും കഴിഞ്ഞ മാസം മോചിതയാകുകയും ചെയ്ത സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ നർവേസ് ഒടുവില്‍ ജന്മനാടായ കൊളംബിയയില്‍ തിരിച്ചെത്തി. നവംബർ 16 ചൊവ്വാഴ്ച ബൊഗോട്ടയിലെ എൽ ഡൊറാഡോ എയർപോർട്ടിൽ, എത്തിചേര്‍ന്ന സിസ്റ്റർ നർവേസിനെ വലിയ ആഹ്ലാദത്തോടെയാണ്

മരിയ ഇൻമാകുലഡയിലെ ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സും യൂണിഫൈഡ് ആക്ഷൻ ഗ്രൂപ്പ് ഫോർ പേഴ്‌സണൽ ഫ്രീഡം (GAULA) അംഗങ്ങളും ചേര്‍ന്നു സ്വീകരിച്ചത്. തനിക്ക് ശക്തി നൽകിയതിന് ദൈവത്തിനും മാധ്യസ്ഥം യാചിച്ച കന്യാമറിയത്തിനും തന്റെ മോചനത്തിനായി പ്രാർത്ഥിച്ച എല്ലാ ആളുകൾക്കും നന്ദി പറയുകയാണെന്ന് സിസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാലി ആസ്ഥാനമായുള്ള അല്‍ക്വയ്ദ തീവ്രവാദി സംഘടനയുടെ വിഭാഗമായ സപ്പോര്‍ട്ട് ഫ്രണ്ട് ഫോര്‍ ഇസ്ലാം ആന്‍ഡ്‌ മുസ്ലിംസ് (എസ്.ജി.ഐ.എം) സംഘടനയില്‍പ്പെട്ട തീവ്രവാദികളാണ് 2017 ഫെബ്രുവരി 7ന് മാലി-ബുര്‍ക്കിനാഫാസോ അതിര്‍ത്തിയിലെ കൗടിയാല സര്‍ക്കിളിലെ കാരന്‍ഗാസോയില്‍വെച്ച് സിസ്റ്റര്‍ ഗ്ലോറിയയെ തട്ടിക്കൊണ്ടുപോയത്. 12 വര്‍ഷമായി മാലിയില്‍ സേവനം ചെയ്തു വരികയായിരിന്നു അവര്‍.

ചെറുപ്പക്കാരിയായ മറ്റൊരു കന്യാസ്ത്രീയേയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുവാന്‍ ഉദ്ദേശിച്ചതെങ്കിലും അവരെ രക്ഷിക്കുവാന്‍ സിസ്റ്റര്‍ ഗ്ലോറിയ ജീവന്‍ പണയംവെക്കാന്‍ സ്വയം സന്നദ്ധയാവുകയായിരുന്നു. 4 വർഷവും 8 മാസവും തീവ്രവാദികളുടെ തടങ്കലിലായിരിന്നു അവര്‍. മകള്‍ മോചിപ്പിക്കപ്പെടുന്നതും കാത്ത് കഴിഞ്ഞിരുന്ന സിസ്റ്റര്‍ ഗ്ലോറിയയുടെ അമ്മ അതിനുള്ള ഭാഗ്യം ലഭിക്കാതെ കഴിഞ്ഞ വര്‍ഷമാണ്‌ അന്തരിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0