ബിന്‍ലാദന്‍ താമസിച്ചിരുന്ന പ്രദേശത്തുനിന്നും നിരവധി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്

Oct 11, 2021 - 21:37
 0

ബിന്‍ലാദന്‍ താമസിച്ചിരുന്ന പാക്കിസ്ഥാനിലെ അബോട്ടാബാദിലെ വീടിന്റെ പരിസരത്തുനിന്നും നൂറോളം മുസ്ളീമുകള്‍ രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിങ്കലേക്ക് കടന്നുവന്നു. മിഷന്‍ ക്രൈ എന്ന ക്രിസ്ത്യന്‍ മിഷണറി സംഘടന നടത്തിയ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ആത്മാക്കള്‍ ക്രിസ്തുവിങ്കലേക്കു കടന്നുവരാനിടയായതെന്നു സംഘടനയുടെ പ്രധാന നേതാവായ വൂള്‍ഫോര്‍ഫ് പറഞ്ഞു.

അബോട്ടാബാദിലെ 500 ഭവനങ്ങളില്‍ 7000 ബൈബിളുകള്‍ എത്തിച്ചുകൊടുത്തതിന്റെ ഫലമായാണ് സുവിശേഷം വിജയം കണ്ടത്. പാക്കിസ്ഥാന്‍ ‍, അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രദേശമായ അബോട്ടാബാദ് മുസ്ളീം മതമൌലികവാദികളുടെ ശക്തികേന്ദ്രമാണ്.അതുകൊണ്ടാണ് 2001-ല്‍ യു.എസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം ബിന്‍ലാദന്‍ സുരക്ഷിത താവളമായി അബോട്ടാബാദ് തിരഞ്ഞെടുത്തത്.

മിഷന്‍ ക്രൈയുടെ പ്രവര്‍ത്തകര്‍ ധീരമായി മുസ്ളീം ഭവനങ്ങളിലെത്തി സുവിശേഷം പങ്കുവെയ്ക്കുകയും വിശുദ്ധ വേദപുസ്തകം നല്‍കുകയുമായിരുന്നു. ഇവരില്‍ ഭൂരിപക്ഷത്തിനും സ്വന്തമായി കൈവശം ഖുറാന്‍ പോലുമില്ലാതിരുന്ന സ്ഥാനത്താണ് സൌജന്യമായി ബൈബിളുകള്‍ ലഭിച്ചതെന്ന് ചിലര്‍ അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. ഇവിടെ ചില ദൈവസഭകള്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ട്.അവര്‍ക്ക് ധൈര്യമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്ത സ്ഥാനത്ത് മിഷന്‍ ക്രൈയുടെ പ്രവര്‍ത്തകര്‍ ദൌത്യം ഏറ്റെടുക്കുകയായിരുന്നുവെന്ന് വൂള്‍ ഫോര്‍ഫ് പറഞ്ഞു