ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ: സുവിശേഷ റാലി ഞായറാഴ്ച

Jan 13, 2023 - 16:16
Nov 10, 2023 - 20:31
 0

മദ്ധ്യതിരുവിതാംകൂറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ റ്റി.പി.എം തിരുവല്ല വാർഷിക സെന്റർ കൺവൻഷന്റെ മുന്നോടിയായി നടക്കുന്ന സുവിശേഷ വിളംബര റാലി ജനുവരി 15 ഞായറാഴ്ച നടക്കും.


വൈകിട്ട് 3 ന് പബ്ലിക് സ്റ്റേഡിയത്തിനു സമീപമുള്ള തിരുവല്ല സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും പ്രാർത്ഥനയോട് ആരംഭിക്കുന്നു സുവിശേഷ വിളംബര റാലി റ്റി.കെ റോഡ് വഴി കറ്റോട് റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ സമാപിക്കും. തിരുവല്ല സെന്ററിലെ 34 പ്രാദേശിക സഭകളിലെ വിശ്വാസികളും ശുശ്രൂഷകരും സുവിശേഷ റാലിയിൽ പങ്കെടുക്കും.

തിരുവല്ല സെന്റർ കൺവൻഷൻ ജനുവരി 19 വ്യാഴം മുതൽ 22 ഞായർ വരെ കറ്റോട് റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0