ജമ്മു കശ്മീരിൽ സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരാക്രമണം; 3 സൈനികര്‍ക്ക് വീരമൃത്യു

Dec 21, 2023 - 22:46
 0

ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈന്യത്തിന് നേരെ തീവ്രവാദി ആക്രമണം. സൈന്യം സഞ്ചരിച്ച വാഹനത്തിന് നേരെ ഒളിഞ്ഞിരുന്ന തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. 3 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പൂഞ്ചിലെ സുരന്‍കോട്ട് മേഖലയില്‍ ഡികെജി എന്നറിയപ്പെടുന്ന ദേരാ കി ഗാലിയില്‍ വെച്ചാണ് സൈനികര്‍ സഞ്ചരിച്ച ട്രക്കും ഒരു ജിപ്സിയും അക്രമിക്കപ്പെട്ടത്.

പ്രദേശത്ത് സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഒരു മാസത്തിനിടെ പൂഞ്ചിൽ സൈന്യത്തിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇന്നലെ ആംഡ് ബറ്റാലിയന്റെ MES കെട്ടിടത്തിന് സമീപം ചെറു സ്ഫോടനവും ഉണ്ടായിരുന്നു. ഇതിന് തീവ്രാവദ ബന്ധമുണ്ടോ എന്ന് കണ്ടെത്തിയിട്ടില്ല.

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0