നൂറ് ശതമാനം വിജയ തിളക്കവുമായി വീണ്ടും ട്രൈബൽ മിഷൻ അട്ടപ്പാടി വട്ടലക്കി ബഥനി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ

ഗോത്ര വിഭാഗ വിദ്യാർത്ഥികളടക്കം S.S.L.C യ്ക്ക് പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയം കൊയ്ത് ട്രൈബൽ മിഷൻ അട്ടപ്പാടി വട്ടലക്കി ബഥനി ഇംഗ്ലിഷ് മീഡിയം ഹൈസ്കൂൾ വീണ്ടും ചരിത്രമായി.

Jun 21, 2022 - 20:00
 0
നൂറ് ശതമാനം വിജയ തിളക്കവുമായി വീണ്ടും ട്രൈബൽ മിഷൻ അട്ടപ്പാടി വട്ടലക്കി ബഥനി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ

ഗോത്ര വിഭാഗ വിദ്യാർത്ഥികളടക്കം S.S.L.C യ്ക്ക് പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയം കൊയ്ത് ട്രൈബൽ മിഷൻ അട്ടപ്പാടി വട്ടലക്കി ബഥനി ഇംഗ്ലിഷ് മീഡിയം ഹൈസ്കൂൾ വീണ്ടും ചരിത്രമായി. പന്ത്രണ്ടാം തവണയാണ് നൂറ് ശതമാന വിജയം കരസ്ഥമാക്കുന്നത്.

1990 ൽ ഡോ. കെ.മുരളീധർ ട്രൈബൽ മിഷൻ പ്രവർത്തനം ആരംഭിക്കുമ്പോൾ ദൈവം നൽകിയ ഒരു ദർശനമാണ് ഇതിൻ്റെ തുടക്കത്തിന് കാരണമായത്. ആദിവാസി ഊരുകളിൽ മെഡിക്കൽ ക്യാമ്പുകളുമായി ഡോ. മുരളീധർ, കെ.കെ. കോശി, ടോമി കുര്യൻ , ഗ്രേസ് കോശി തുടങ്ങിയവർ സന്ദർശിച്ചപ്പോൾ സാമ്പത്തിക പിന്നോക്ക അവസ്ഥയും അലസതയും നിമിത്തം ശരിയായി വിദ്യാഭ്യാസം ചെയ്യാതിരിക്കുന്ന നൂറു കണക്കിന് കുട്ടികളെ കണ്ടെത്തി. അന്ന് 20 കുട്ടികളുമായി ആരംഭിച്ച സ്കൂൾ വളർന്നു. ഇന്ന് 430 വിദ്യാർത്ഥികളുണ്ട്. 2011 കേരള ഗവ. അംഗീകാരവും ലഭിച്ചു. വിദ്യാർത്ഥികളിൽ 65% SC/ST വിഭാഗത്തിൽ നിന്ന് ഉള്ളവരാണ്.

കെ.കെ. കോശി, ഗ്രേസ് കോശി എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപകരും ചേർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി നിരവധി ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്. പാഠ്യ- പാഠ്യേതരവിഷയങ്ങൾക്കു പുറമേ സാമൂഹ്യ സേവവനത്തിലും ഈ വിദ്യാലയം മുന്നിലാണ്.

മാനസിക സമ്മർദം അനുഭവിക്കുന്നവർക്ക് കൗൺസിലിംഗ് വിഭാഗവും സ്കൂളിൽ പ്രവർത്തിക്കുന്നു. പഠനം സുഗമമാക്കുന്നതിനായി വിദ്യാർഥികൾക്കു വേണ്ടി ലൈബ്രറി, ഐ.ടി ലാബ്, സയൻസ് ലാബും പ്രവർത്തിച്ചുവരുന്നു.

അതുപോലെതന്നെ വന്യമൃഗശല്യമുള്ള മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കുന്നതിനു വേണ്ടി സ്കൂൾ ബസ് ഏർപ്പെടുത്തിയിട്ടുണ്ട്.

പിന്നോക്ക മേഖലയായ അട്ടപ്പാടിയിലെ ഗോത്രവിഭാഗ സമൂഹത്തിൽ പെട്ട വിദ്യാർത്ഥികൾ നല്ല വിദ്യാഭ്യാസത്തിനായി ഇന്ന് ബഥനി ഹൈസ്കൂളിനെയാണ് ആശ്രയിക്കുന്നത് എന്നത് നമുക്കും അഭിമാനമാണ്.