മതപരിവർത്തന വിരുദ്ധ നിയമപ്രകാരം അറസ്റ്റു ചെയ്യപ്പെട്ട കത്തോലിക്കാ പുരോഹിതൻ ഉൾപ്പെടെ 11 ക്രിസ്ത്യാനികൾക്ക് ജാമ്യം ലഭിച്ചു

11 Christians, including a Catholic priest, who were arrested under the Anti-Conversion Act, were granted bail.

Mar 15, 2024 - 08:45
Mar 15, 2024 - 08:46
 0
മതപരിവർത്തന വിരുദ്ധ നിയമപ്രകാരം അറസ്റ്റു  ചെയ്യപ്പെട്ട  കത്തോലിക്കാ പുരോഹിതൻ ഉൾപ്പെടെ 11 ക്രിസ്ത്യാനികൾക്ക് ജാമ്യം ലഭിച്ചു

മതപരിവർത്തന വിരുദ്ധ നിയമപ്രകാരം അറസ്റ്റു  ചെയ്യപ്പെട്ട  ലഖ്‌നൗ രൂപതയിലെ   കത്തോലിക്കാ പുരോഹിതൻ  ഫാദർ ഡൊമിനിക് പിൻ്റോ  ഉൾപ്പെടെ 11 ക്രിസ്ത്യാനികൾക്ക് ജാമ്യം ലഭിച്ചു.

മാർച്ച് 12 ന് വടക്കൻ ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലാ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു .

"ഫാദർ പിൻ്റോയ്ക്കും അദ്ദേഹത്തോടൊപ്പം അറസ്റ്റിലായ എല്ലാവർക്കും ജില്ലാ ജഡ്ജി ജാമ്യം അനുവദിച്ചു," ലഖ്‌നൗവിലെ ബിഷപ്പ് ജെറാൾഡ് ജോൺ മത്യാസ് പറഞ്ഞു.

2021ലെ ഉത്തർപ്രദേശിലെ നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമം ലംഘിച്ചതിനാണ് ഇവരെ ജയിലിലടച്ചത്.

Also Read: ഒരു കത്തോലിക്കാ പുരോഹിതനും അഞ്ച് പാസ്റ്റർമാരും ഉൾപ്പെടെ ഏഴ് ക്രിസ്ത്യാനികളെ പോലീസ് അറസ്റ്റ് ചെയ്തു

ഒരു സാധാരണ പ്രാർത്ഥനാ ശുശ്രൂഷയെ കൂട്ട മതപരിവർത്തന പ്രവർത്തനമായി ചിത്രീകരിച്ചുള്ള  പരാതിയെ തുടർന്ന് ഫെബ്രുവരി 5 ന് പുരോഹിതനെയും മറ്റുള്ളവരെയും പോലീസ് അറസ്റ്റ് ചെയ്തു.


ഇത് തികച്ചും കെട്ടിച്ചമച്ച കേസായിരുന്നുവെന്ന് രൂപതാ ചാൻസലറും വക്താവുമായ ഫാദർ ഡൊണാൾഡ് ഡിസൂസ പറഞ്ഞു.

അതേസമയം, ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതി വെച്ച ഉപാധികൾ ചാൻസലർ വെളിപ്പെടുത്തിയില്ല.

ഒരു പ്രൊട്ടസ്റ്റൻ്റ് സംഘം സെൻ്റർ വാടകയ്ക്ക് എടുത്ത് അവിടെ പ്രാർത്ഥനാ ശുശ്രൂഷ നടത്തിയതിനെ തുടർന്നാണ് രൂപത പാസ്റ്ററൽ സെൻ്റർ ഡയറക്ടർ പിൻ്റോയെ അറസ്റ്റ് ചെയ്തത്.

ബ്രിജേഷ് കുമാർ വൈശ്യ എന്ന ആക്ടിവിസ്റ്റാണ് ബരാബങ്കി ജില്ലയിലെ ദേവ പോലീസ് സ്റ്റേഷനിൽ  പ്രാർത്ഥനാ ശുശ്രൂഷ സംഘടിപ്പിച്ചതിന്  കേസ് ഫയൽ ചെയ്തത്.