ചരിത്രത്തില്‍ ആദ്യമായി നേതൃസ്ഥാനത്ത് വനിത: റവ. ഡോണ ബാറട്ട് എജി ചര്‍ച്ച് ജനറല്‍ സെക്രട്ടറി

അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ 105 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിത സഭയുടെ നേതൃസ്ഥാനത്ത്

Aug 31, 2019 - 10:55
 0
ചരിത്രത്തില്‍ ആദ്യമായി നേതൃസ്ഥാനത്ത് വനിത: റവ. ഡോണ ബാറട്ട് എജി ചര്‍ച്ച് ജനറല്‍ സെക്രട്ടറി
റവ. ഡോണ ബാറട്ട്

അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ 105 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിത സഭയുടെ നേതൃസ്ഥാനത്ത്

ഒഹിയോയിലെ സഭാ ശുശ്രൂഷകയായ ഡോണ ബാറട്ട് (59) ആണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഡോണയുടെ മുന്‍ഗാമി നേതൃസ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണിത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം എജി. സഭയുടെ അമേരിക്കയിലെ മിഷൌറി സ്റ്റേറ്റിലെ സ്പ്രിംഗ്ഫീല്‍ഡിലെ സഭാ ആസ്ഥാനത്തു നടന്ന പ്രത്യേക മീറ്റിംഗിലാണ് ഡോണ ബാറട്ടിനെ തിരഞ്ഞെടുത്തത്. നാലു വര്‍ഷത്തേക്കാണ് കാലാവധി.

അമേരിക്കയില്‍ സഭയില്‍ 3.2 മില്യണ്‍ അംഗങ്ങളുണ്ട്. 13,000 സഭകളുമുണ്ട്. റവ. ഡൌണ്ട് ക്ലെയാണ് എജിയുടെ ജനറല്‍ സൂപ്രണ്ട്

What's Your Reaction?

like

dislike

love

funny

angry

sad

wow