ഇറാക്കില്‍ തീവ്രവാദികള്‍ തകര്‍ത്ത ക്രിസ്ത്യന്‍ പള്ളി പുനരുദ്ധീകരിച്ചു

ഇറാക്കില്‍ തീവ്രവാദികള്‍ തകര്‍ത്ത ക്രിസ്ത്യന്‍ പള്ളി പുനരുദ്ധീകരിച്ചു ബാഗ്ദാദ്: ഇറാക്കിലെ മൊസൂളില്‍ ഐ.എസ് തീവ്രവാദികള്‍ തകര്‍ത്ത മാര്‍ കോര്‍ക്കീസ് സന്യാസി മഠത്തിലെ മുഖ്യ പള്ളി പുനരുദ്ധീകരിച്ചു

Dec 8, 2021 - 19:35
 0

ഇറാക്കിലെ മൊസൂളില്‍ ഐ.എസ് തീവ്രവാദികള്‍ തകര്‍ത്ത മാര്‍ കോര്‍ക്കീസ് സന്യാസി മഠത്തിലെ മുഖ്യ പള്ളി പുനരുദ്ധീകരിച്ചു മാസത്തിന്റെ ഒടുവില്‍ ആരാധനയ്ക്കായി തുറന്നു കൊടുക്കും.

യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സാമ്പത്തിക സഹായത്തോടെയാണ് പള്ളി പുനര്‍ നിര്‍മ്മിച്ചത്. യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയയിലെ ഹെറിറ്റേജ് ആന്‍ഡ് സിവിലൈസേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായവും ലഭിച്ചിരുന്നു.

അസീറിയന്‍ സഭയുടെ കീഴിലുള്ള സന്യാസി മഠം ടൈഗ്രീസ് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്. മൊസൂള്‍ പിടിച്ചെടുത്ത് താവളമാക്കി 2015 മാര്‍ച്ചിലാണ് പള്ളി തകര്‍ത്തത്. പള്ളിയോടു ചേര്‍ന്നുള്ള സെമിത്തേരിയും നശിപ്പിച്ചിരുന്നു.

ഇറാന്‍ ‍, ഇറാക്ക് യുദ്ധത്തില്‍ കൊല്ലപ്പെട്ട നിരവധി ക്രൈസ്തവ സൈനികരെയാണ് ഇവിടെ അടക്കം ചെയ്തിട്ടുള്ളത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0