ക്രിസ്ത്യന്‍ പിതാവും മകളും ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

Aug 18, 2022 - 22:54
Nov 10, 2023 - 17:44
 0

മ്യാന്‍മറില്‍ വീടുകളില്‍നിന്നും രക്ഷപെട്ട് ക്യാമ്പില്‍ കഴിഞ്ഞിരുന്നവര്‍ക്കുനേരെ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ക്രിസ്ത്യന്‍ പിതാവും മകളും കൊല്ലപ്പെട്ടു. രണ്ടു ബന്ധുക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ജൂലൈ 31-ന് ഞായറാഴ്ച കാരേന്നി സംസ്ഥാനത്തെ ഡെമോഡോ ടൌണിലാണ് സംഭവം. മരിച്ചവരും പരിക്കേറ്റവരും ഒരു വീട്ടിലാണ് കഴിഞ്ഞിരുന്നത്.

മ്യാന്‍മര്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ 120 എംഎം ഷെല്‍ ക്ഷണം തലയില്‍ പതിച്ച് മാര്‍ഗരറ്റ് (13) തല്‍ക്ഷണം മരിച്ചു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ പിതാവ് പിറ്റേദിവസം മരണപ്പെട്ടു. മാര്‍ഗരറ്റിന്റെ 17 വയസ്സുള്ള സഹോദരന്‍ ‍, അങ്കാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഡെമോഡോ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സ് വക്താവാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ സമയത്ത് യാതൊരുവിധ പോരാട്ടങ്ങളും നടന്നില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

എന്നാല്‍ അവര്‍ ക്യാമ്പിനു നേരെ ആയുധം തൊടുക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0