പാസ്റ്ററെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം തടവ് വിധിച്ചു, ദക്ഷിണ കൊറിയൻ കോടതി

A South Korean court has sentenced a suspect to two years in prison for trying to kill a pastor

Jan 20, 2024 - 08:38
 0
പാസ്റ്ററെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം തടവ് വിധിച്ചു, ദക്ഷിണ കൊറിയൻ കോടതി


ഒരു പാസ്റ്ററെ കൊലപ്പെടുത്താൻ ശ്രമിക്കുകയും പള്ളിയുടെ ബിൽഡിംഗ് മാനേജരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ 50 വയസ്സുള്ള പ്രതിക്ക്  ദക്ഷിണ കൊറിയൻ കോടതി രണ്ട് വർഷം തടവ് വിധിച്ചു. 

സുവോൺ ജില്ലാ കോടതി ക്രിമിനൽ ഡിവിഷൻ 12-ലെ ചീഫ് ജഡ്ജ് ഹ്വാങ് ഇൻ-സങ്, പേര് വെളിപ്പെടുത്താത്ത പ്രതിക്ക് ജയിൽ ശിക്ഷ വിധിക്കുകയും ജനുവരി 14-ന് സൈക്കോളജിക്കൽ തെറാപ്പിക്ക് വിധേയനാക്കാൻ ഉത്തരവിടുകയും ചെയ്തതായി , Yonhap News Agency  ജനുവരി 17-ന് റിപ്പോർട്ട് ചെയ്തു.

വധശ്രമത്തിന് ശിക്ഷിക്കപ്പെട്ടയാളുടെ പേരുവിവരങ്ങളും ഇരകളുടെ പേരും  പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. പാസ്റ്ററോട് ഇയാൾക്ക് ഉണ്ടായിരുന്ന ശത്രുതയ്ക്ക് പിന്നിലെ സാഹചര്യം ഇതു  റിപ്പോർട്ട് ചെയ്തിട്ടില്ല. 

2023 ആഗസ്ത് 4 ന് ജിയോങ്ഗി-ഡോയിലെ ഒരു ക്രിസ്ത്യൻ പള്ളി കെട്ടിടത്തിൽ പാസ്റ്ററെ കൊല്ലാൻ ഉദ്ദേശിച്ച് കയ്യിൽ കത്തിയുമായി കടന്നു കയറുകയായിരുന്നു 

ശിക്ഷിക്കപ്പെട്ടയാൾക്ക് പാസ്റ്ററെ വർഷങ്ങളായി അറിയാമെന്ന് ആരോപിക്കപ്പെടുന്നു, പ്രതി പിന്നീട് കെട്ടിട മാനേജരെ 100 മീറ്ററോളം ആക്രമിക്കാൻ  ഓടിക്കുകയും , ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ മാനേജർ അഭയം പ്രാപിച്ച കെട്ടിടത്തിന്റെ ഗ്ലാസ് വാതിലിൽ തകർക്കുകയുമായിരുന്നു.

ദൃക്‌സാക്ഷികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് പിന്നീട് പ്രതിയെ കീഴ്‌പ്പെടുത്തി. "പിശാച്" തന്നെ പാസ്റ്ററെ ആക്രമിക്കാൻ പ്രേരിപ്പിച്ചുവെന്നും കുറ്റകൃത്യം നടന്ന സമയത്ത് താൻ മാനസികവും ശാരീരികവുമായ തളർച്ചയിലായിരുന്നുവെന്നും ഇത് തന്റെ  ബോധം നഷ്‌ടപ്പെടുത്തുന്ന അവസ്ഥയിലായിരുന്നെന്നും ഇയാൾ വിചാരണ വേളയിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ഭ്രാന്താണെന്ന അദ്ദേഹത്തിന്റെ വാദങ്ങൾ കോടതി തള്ളി.

"കുറ്റകൃത്യത്തിൽ പ്രതിയുടെ മാനസികരോഗം ഒരു പങ്കു വഹിച്ചിട്ടുണ്ടെങ്കിലും, വസ്തുക്കളെ വേർതിരിച്ചറിയാനും അവന്റെ പെരുമാറ്റം നിയന്ത്രിക്കാനുമുള്ള പ്രതിയുടെ കഴിവ് അക്കാലത്ത് പൂർണ്ണമായും ഇല്ലാതായതായി കാണുന്നില്ല," എന്ന് ജഡ്ജി  ഹ്വാങ്  വിധിയിൽ പറഞ്ഞു.