ഐപിസി യിലെ ശുശ്രൂഷകന്മാർക്കുള്ള ആക്സിഡന്റ് ഇൻഷുറൻസ് സ്കീമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ പുതിയതായി രൂപീകരിച്ച സോഷ്യൽ വെൽഫെയർ ബോർഡിന്റെ നേതൃത്വത്തിൽ കേരളത്തിലുള്ള എല്ലാ ഐപിസി പാസ്റ്റേഴ്സിനും മൂന്ന് ലക്ഷം മുതൽ 5 ലക്ഷം വരെ ഉള്ള ആക്സിഡന്റ് ഇൻഷുറൻസ് സ്കീമിലേക്ക് ചേരാൻ ആഗ്രഹിക്കുന്നവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
കേരള ഐപിസി പാസ്റ്റർമാർ ipc.live - ൽ നിന്നും ഫോം ഡൗൺലോഡ് ചെയ്ത് എടുത്ത് പൂരിപ്പിച്ച് നിങ്ങൾ ഇപ്പോൾ ആയിരിക്കുന്ന സെന്ററിന്റെ സെക്രട്ടറിമാരെയോ കൗൺസിൽ മെമ്പേഴ്സിനെയോ ഏൽപ്പിക്കുവാൻ അറിയിക്കുന്നു. പൂർണ്ണമായും സൗജന്യമായിട്ടാണ് ഈ സ്കീം നടപ്പിലാക്കുന്നത്. ഫോമുകൾ പൂരിപ്പിച്ച് ആധാർ കാർഡിന്റെ കോപ്പി സ്വയം അറ്റസ്റ്റ് ചെയ്ത് ഭാരവാഹികളെ ഏൽപ്പിക്കണമെന്ന് ബോർഡ് അംഗങ്ങൾ അറിയിച്ചു.
ബോർഡ് അംഗങ്ങൾ
- ചെയർമാൻ ബ്രദർ സജി മത്തായി
- വൈസ് ചെയർമാൻ ബ്രദർ ജോസ് ജോൺ കായംകുളം
- സെക്രട്ടറി.. ബേസിൽ അറക്കപ്പടി
- ജോയിൻ സെക്രട്ടറി. പാസ്റ്റർ ബോബൻ ക്ലീറ്റസ്
- ട്രഷറർ. ബ്രദർ ജോബി എബ്രഹാം
- പാസ്റ്റർ ജോൺസൺ (ജനറൽ കോർഡിനേറ്റർ)
- ബ്രദർ ജോർജ് തോമസ് വടക്കാഞ്ചേരി (ഫിനാൻസ് കോഡിനേറ്റർ)
- ബ്രദർ സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ) എന്നിവരാണ് ബോർഡിന്റെ ഭാരവാഹികൾ
കൂടുതൽ വിവരങ്ങൾക്ക് : 94474 86110, 94473 72726