അഹവാ 2022 – ശൈത്യകാല വി.ബി.എസ് ഡിസംബർ 12 മുതൽ –

Ahavah 2022 - 4days winter vbs from 12th December 2022

Nov 3, 2022 - 20:45
 0
അഹവാ 2022 – ശൈത്യകാല വി.ബി.എസ് ഡിസംബർ 12 മുതൽ –

മൂല്യാധിഷ്ഠിതമായ ഒരു ക്രിസ്തീയ തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി ,അബുദാബി പെന്തകോസ്ത് ചർച്ചസ് കോൺഗ്രിഗേഷനും (APCCON), ക്രൈസ്തവ എഴുത്തുപുര യൂ എ ഇ ചാപ്റ്ററും എക്സൽ ഇന്റർനാഷണൽ  വിബി എസ്സും സംയുക്തമായി ചേർന്ന് ഒരുക്കുന്ന ശൈത്യകാല വിബിഎസ് അഹവാ 2022 ഡിസംബർ 12 മുതൽ 15 വരെ ഓൺലൈൻ ഫ്ലാറ്റ് ഫോം സൂമിൽ നടക്കും . പുതു തലമുറകളുടെ ഹൃദയങ്ങളിൽ വിബിഎസുകളിലൂടെ ഇടം പിടിച്ച എക്സൽ ഇന്റർനാഷണൽ വിബിഎസ് ,ഈ വിബിഎസിനും നേതൃത്വം നല്കും .

മൂന്നു സംഘടനകളും സംയുക്തമായി രൂപീകരിച്ച കമ്മറ്റി പ്രോഗ്രാമുകൾ ഏകോപിപ്പിക്കും. 15 നു മാതാപിതാക്കൾക്കായി പ്രത്യേക ക്ലാസുകൾ ക്രമീകരിക്കും .കുട്ടികൾക്കായി പ്രത്യേക സെക്ഷനുകളും, ടീം ചലഞ്ചും ഉണ്ടായിരിക്കും. കുഞ്ഞുങ്ങളിൽ ദൈവം നൽകിയിരിക്കുന്ന ദൈവീക അനുഗ്രഹങ്ങളെ ,അവരുടെ ഹൃദയങ്ങളിൽ കോറിയിടുക എന്ന ലക്ഷ്യം മുൻനിർത്തി എക്സൽ ഒരുക്കുന്ന *5G*(അഞ്ച് ഗിഫ്റ്റ് ) എന്ന തീമിൽ അധിഷ്ഠിതമയായിരിക്കും വിബിഎസ് നടക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 30 നു മുൻപ് രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്നു സംഘാടകർ അറിയിച്ചു.


ഈ വിന്റർ അവധിയിൽ കുഞ്ഞുങ്ങൾക്ക് ഒരു ആത്മിക വിരുന്നായി ഈ വി ബി എസിനെ മാറ്റാനാണ് സംഘാടകർ ഒരുങ്ങുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://forms.gle/ij8iEYDfotCrLwpj7