അണക്കര ക്രിസ്ത്യൻ മ്യൂസിക് ഫെസ്റ്റ്

Anakkara Christian Music Fest

Dec 9, 2022 - 19:34
Dec 9, 2022 - 22:02
 0
അണക്കര ക്രിസ്ത്യൻ മ്യൂസിക് ഫെസ്റ്റ്

ഹൈറേഞ്ചിലെ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ അണക്കര സെൻറ് തോമസ് ഫെറോന ചർച്ച് സാന്തോം ഓഡിറ്റോറിയത്തിൽ ഡിസംബർ 11ന് ക്രിസ്ത്യൻ മ്യൂസിക് ഫെസ്റ്റ് നടക്കും. നമുക്ക് ചുറ്റും ദൈനംദിനം വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, അതിൻറെ വ്യാപാരം, അധർമ്മം, അനീതി, അന്ധവിശ്വാസം എന്നിവയിൽ നിന്നും മനുഷ്യമനസാക്ഷിയെ ബോധവൽക്കരിക്കുന്നതിനായാണ്   മ്യൂസിക് ഫെസ്റ്റ് ക്രമീകരിച്ചിരിക്കുന്നത്.

മലയാള ക്രൈസ്തവ ലോകത്തെ അനുഗ്രഹീത ഗായകൻ ഇമ്മാനുവൽ ഹെൻറി നേതൃത്വം നൽകുന്ന മ്യൂസിക് ഫെസ്റ്റിൽ ശ്രുതി ജോയ്, ജോസ് ജോർജ്, ബിജു ദാനിയേൽ, ക്ലീറ്റസ് ഫിലിപ്പ് എന്നിവർ ഗാനങ്ങൾ ആലപിക്കും. സുവിശേഷകൻ ചാണ്ടപ്പിള്ള ഫിലിപ്പ് ക്രിസ്തുമസ് സന്ദേശം നൽകും. പാസ്റ്റർ സന്തോഷ് ഇടക്കര (കോർഡിനേറ്റർ) പാസ്റ്റർ തോമസ് എബ്രഹാം (പ്രയർ), പാസ്റ്റർ കെ വി വർഗീസ് (ഫോളോ അപ്പ്), സണ്ണി ഇലഞ്ഞിമറ്റം (മീഡിയ), സാബു കുറ്റിപ്പാല(ചർച്ച് റിലേഷൻ), പി എം ജോർജ് (റിസോഴ്സ്), സജിമോൻ സി ആർ (ലോജിസ്റ്റിക്സ്) എന്നിവർ നേതൃത്വം നൽകുന്ന 25 അംഗ ടീം മ്യൂസിക് ഫെസ്റ്റിന്റെ ക്രമീകരണങ്ങൾക്കായി പ്രവർത്തിച്ചുവരുന്നു.