സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ് പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു

Application invited for Certificate in Management of Specific Learning Disorders Program

Dec 19, 2023 - 09:51
Dec 19, 2023 - 09:52
 0
മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ് എന്ന വിഷയത്തില് എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്ട്ടിഫിക്കറ്റ് കോഴ്‌സിന്റെ 2024 ജനുവരി ബാച്ചിലേക്ക് ഓണ്ലൈനായി അപേക്ഷിക്കാം. ആറുമാസം ദൈര്ഘ്യമുള്ള കോഴ്‌സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നട ത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള കോഴ്‌സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്‌കൂള് അധ്യാപകര്, സ്‌പെഷ്യല് എജ്യുക്കേറ്റര്മാര്, സൈക്കോളജിസ്റ്റ്, എജ്യുക്കേഷണല് തെറാപ്പിസ്റ്റ് എന്നിവര്ക്ക് മുന്ഗണന ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന് ഓണ്ലൈനായി സമര്പ്പിക്കാം. വിശദവിവരങ്ങള് www.srccc.in എന്ന വെബ് സൈറ്റില് ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന
അവസാന തീയതി 2023 ഡിസംബര് 31. ഫോണ്: 9746761000