പെന്തക്കോസ്തു സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ ന്യൂനപക്ഷ കമ്മീഷന്റെ ശുപാര്‍ശ
പെന്തക്കോസ്തു സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ ന്യൂനപക്ഷ കമ്മീഷന്റെ ശുപാര്‍ശ തിരുവനന്തപുരം: പെന്തക്കോസ്തു സഭകളെ ക്രൈസ്തവ വിഭാഗമായി അംഗീകരിക്കുകയും ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുവാനും വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളുവാന്‍ ശുപാര്‍ശ. ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട സി.എസ്.ഐ., പെന്തക്കോസ്തു വിഭാഗങ്ങള്‍ അഭിമൂഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കമ്മീഷന്‍
പെന്തക്കോസ്തു സഭകളെ ക്രൈസ്തവ വിഭാഗമായി അംഗീകരിക്കുകയും ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുവാനും വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളുവാന്‍ ശുപാര്‍ശ. ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട സി.എസ്.ഐ., പെന്തക്കോസ്തു വിഭാഗങ്ങള്‍ അഭിമൂഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കമ്മീഷന്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ.
റിപ്പോര്‍ട്ട് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി. ജലീലിന് ചെയര്‍മാന്‍ പി.കെ. ഹനീഫ കൈമാറി. പെന്തക്കോസ്തു വിഭാഗങ്ങള്‍ ഇതുവരെയായി ഉപയോഗിച്ചു വരുന്നതും പെര്‍മിറ്റുള്ളതുമായ ശവക്കോട്ടകളില്‍ , സെല്‍ , ചുറ്റു മതില്‍ തുടങ്ങിയവയുടെ തുടര്‍ നിര്‍മ്മാണത്തിന് ആവശ്യമായ നിയമങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രം നിക്ഷിപ്തമായിരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഒരു പൊതു ശ്മശാനമെങ്കിലും നിര്‍മ്മിക്കണം. ഇവിടെ ക്രൈസ്തവ പെന്തക്കോസ്തു ആചാരപ്രകാരം സംസ്ക്കാരം നടത്തുന്നതിന് അനുമതി നല്‍കണം.
പെന്തക്കോസ്തു വിഭാഗങ്ങള്‍ 5 വര്‍ഷമായി പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കുന്ന ഹാളുകള്‍ ആരാധനാലയങ്ങളായി അംഗീകരിച്ച് ലൈസന്‍സ് നല്‍കണം. പെന്തക്കോസ്തു സി.എസ്.ഐ. സഭാവിഭാഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, സാമൂഹിക, സാമ്പത്തിക പിന്നോക്കാവസ്ഥ എന്നിവ സംബന്ധിച്ച് പഠനം നടത്തണം. തൊഴില്‍ , വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പെന്തക്കോസ്തു സഭാ വിഭാഗത്തെ ക്രിസ്ത്യന്‍ സഭാ ഉപ വിഭാഗമായി അംഗീകരിക്കണം എന്നീ നിര്‍ദ്ദേശങ്ങളും കമ്മീഷന്‍ മുന്നോട്ടു വച്ചിട്ടുണ്ട്.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളായ ബിന്ദു എം. തോമസ്, മുഹമ്മദ് ഫൈസല്‍ , മെമ്പര്‍ സെക്രട്ടറി ബിന്ദു തങ്കച്ചി എന്നിവര്‍ പങ്കെടുത്തു കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ മണ്ഡലത്തില്‍ പെന്തക്കോസ്തു വിഭാഗങ്ങള്‍ അവഗണിക്കാനാവാത്ത ശക്തിയായി വളര്‍ന്നു വന്നിട്ടുണ്ട്.
കേരളത്തിലെ അമ്പതിലേറെ നിയോജക മണ്ഡലങ്ങളിലെ ഫലം നിര്‍ണ്ണയിക്കുന്നതില്‍ പെന്തക്കോസ്തുകാര്‍ക്ക് വളരെ പങ്കുണ്ടെന്ന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. നൂറ്റാണ്ടുകളായി അനുഭവിക്കുന്ന അവഗണന സകലര്‍ക്കും നീതി നിഷേധത്തിനും ഒരു ശാശ്വത പരിഹാരമാവുകയാണ് കേരളത്തിലെ ന്യൂനപക്ഷ കമ്മീഷന്റെ ശുപാര്‍ശയോടുകൂടി സാധ്യമായിരിക്കുന്നത്.
മറ്റു മതവിഭാഗങ്ങളിലെ കായികബലംകൊണ്ടും ഭീഷണികൊണ്ടും നിയമ വ്യവസ്ഥകളിലെ പൊതുത്തക്കേടുകള്‍കൊണ്ടും വര്‍ഷങ്ങളായി പെന്തക്കോസ്തു സമൂഹം വളരെ ബുദ്ധിമുട്ടുകളും പീഢനങ്ങളും അനുഭവിച്ചു വരികയാണ്.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സർക്കാരിലേക്കു സമർപ്പിച്ച റിപ്പോർട്ടിൽ പെന്തെക്കോസ്തു സഭകളുടെ വളർച്ചയ്ക്ക് ഉതകുന്ന കാര്യങ്ങൾ ആണ് റിപ്പോർട്ടിൽ സമർപ്പിച്ചിരിക്കുന്നത്. പെന്തകോസ്ത് സഭാ വിശ്വാസികൾ നേരിടുന്ന പ്രശ്നങ്ങൾ വിശദമായി പഠിച്ച അന്വേഷണകമ്മീഷൻ റിപ്പോർട്ട് വകുപ്പ്‌തല മന്ത്രി കെ.ടി ജലീലിന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ കൈമാറി. റിപ്പോർട്ടിലെ പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ഇവയൊക്കെയാണ്
- പെന്തെക്കോസ്തു സഭകളെ മറ്റ് ക്രൈസ്തവ സഭകളെ പോലെ അംഗീകരിക്കണം
- അഞ്ചു വർഷമായി ആരാധന നടത്തിവരുന്ന ഹാളുകൾക്കു ആരാധന ആലയമായി ലൈസൻസ് നൽകണം
- പെന്തെക്കോസ്തു വിശ്വസികൾക്ക് പൊതു സെമിത്തേരി നിർമിക്കാനുള്ള അനുമതി തദ്ദേശ സ്ഥാപനങ്ങൾക്കു മാത്രമായി നിജപെടുത്തണം
- ഓരോ ജില്ലയിലും ഒരു പൊതു സെമിത്തേരി പെന്തെക്കോസ്തു വിഭാഗത്തിൽപെട്ടവർക്ക് അനുവദിച്ചു നൽകണം
- തൊഴിൽ-വിദ്യാഭ്യാസ കാര്യങ്ങൾക്കായി പെന്തക്കോസ്ത് വിഭാഗങ്ങളെ കൃസ്ത്യൻ ഉപവിഭാഗമായി അംഗീകരിക്കണം