യാഷാ മിഷൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ബൈബിൾ സെമിനാർ നടന്നു
Bible Seminar | Yasha Mission

യാഷാ മിഷൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 2025 ഏപ്രിൽ 13- പതിമൂന്നാം തീയതി ഞായറാഴ്ച വൈകിട്ട് 4 മുതൽ വയലാർ ശാലേം പ്രയർ സെന്ററിൽ വച്ച് പാസ്റ്റർ ബിനോയ് ജോണിന്റെ അധ്യക്ഷതയിൽ ഏകദിന ബൈബിൾ സെമിനാർ നടന്നു.
പാസ്റ്റർ മത്തായി ഹാബേൽ മധ്യസ്ഥ പ്രാർത്ഥന നേതൃത്വം നൽകി. പാസ്റ്റർമാരായ ഡെന്നീസ്, വിജീഷ്, ശിവരാമൻ തുടങ്ങിയവർ പ്രാർത്ഥിച്ചു. പാസ്റ്റർ എബ്രഹാം ജോർജ് വെണ്മണി സെമിനാറിൽ ക്ലാസുകൾ എടുത്തു. പാസ്റ്റർ സജിപോൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി