ബൈബിൾ സൊസൈറ്റിയുടെ പുതിയ ബൈബിളുകളുടെ പ്രകാശനം മാരാമണ്ണിൽ നടന്നു

Bible society of India

Feb 12, 2024 - 14:44
 0
ബൈബിൾ സൊസൈറ്റിയുടെ പുതിയ  ബൈബിളുകളുടെ പ്രകാശനം മാരാമണ്ണിൽ നടന്നു

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ  അമിറ്റി പ്രസ്സിൽ അച്ചടിച്ച ആകർഷകമായ പുതിയ ബൈബിളുകൾ 129 - മത് മാരാമൺ കൺവെൻഷനോട് അനുബന്ധിച്ച് അഭി. ഡോ. തിയഡോഷ്യസ്സ് മാർത്തോമ്മാ മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. അഭി. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ (ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വർക്കിംഗ് കമ്മിറ്റി അംഗം), അഭി. ഡോ. ജോസഫ്‌ മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത (ഓക്സിലിയറി മുൻ പ്രസിഡന്റ്) , വെരി. റവ. കെ. വൈ. ജേക്കബ് (ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി സബ്സ്റ്റിട്യൂട്ട് അംഗം, ഓക്സിലിയറി കമ്മിറ്റി അംഗം), റവ. എബി റ്റി. മാമ്മൻ (സഭാ സെക്രട്ടറി) , റവ. എബി കെ. ജോഷ്വ (സന്നദ്ധ സുവിശേഷക സംഘം ജനറൽ സെക്രട്ടറി) റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ (ഓക്സിലിയറി സെക്രട്ടറി) തുടങ്ങിയവർ  സന്നിഹിതരായിരുന്നു.

ഈടുറ്റതും മനോഹരവും പല നിറത്തിലുമുള്ള ബോണ്ടഡ് ലെതർ / വിനൈൽ ബൈൻഡോട് കൂടിയതും, തംപ് ഇൻഡക്സ് ഉള്ളതും ഇല്ലാത്തതുമായ 28-ൽ പരം വൈവിധ്യമാർന്ന ബൈബിളുകളാണ് കൺവെൻഷനോട് അനുബന്ധിച്ച് പുതുതായി ബൈബിൾ സൊസൈറ്റി ലഭ്യമാക്കിയത്. മലയാള ഭാഷയിൽ തന്നെ 85-ൽ പരം വിവിധ തരത്തിലുള്ള ബൈബിളുകൾ ഇപ്പോൾ ഉണ്ട്. മാരാമൺ കൺവെൻഷനോട് അനുബന്ധിച്ചു മണൽപുറത്തു പ്രവർത്തിക്കുന്ന ബൈബിൾ സൊസൈറ്റി സ്റ്റാളിൽ വിവിധ ഭാഷകളിൽ നിന്നുള്ളതായ 100 ൽ പരം  ബൈബിളുകൾ ലഭ്യമാണ്