ബ്ലസ് കണ്ടല ജനുവരി 18 മുതൽ | UGMI
Bless Kandala from 18th January
യുണൈറ്റഡ് ഗോസ്‌പൽ മിനിസ്ട്രീസ് ഓഫ് ഇന്ത്യ (UGMI) 28-ാമത് ജനറൽ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും കാട്ടാക്കട, കണ്ടല പഞ്ചായത്ത് സ്റ്റേഡിയത്തിൽ ജനുവരി 18 ബുധൻ മുതൽ 22 ഞായർ വരെ വൈകുന്നേരം 5.30 മുതൽ 9 മണി വരെ നടക്കും. പാസ്റ്റർ കെ. പി. ശശി ഉദ്ഘാടനം ചെയ്യും. സുവിശേഷകൻ രവി എബ്രഹാം, പാസ്റ്റർ രാജു മേത്ര, പാസ്റ്റർ ഷാജി എം. പോൾ, പാസ്റ്റർ ഷിമോൺ എം. ഷൈൻ എന്നിവർ പ്രസംഗിക്കും UGM വോയ്സും ഇമ്മാനുവേൽ കെ. ബി, അനിൽ അടൂർ, ഷെർജൻ എം. ഷൈൻ, സിബി തങ്കച്ചൻ, സജി കാട്ടാക്കട എന്നിവരും സംഗീത ശുശ്രൂഷയ്ക്കു നേതൃത്വം നൽകും. പാസ്റ്റർ ബിനോയ് വിൽസനാണ് ജനറൽ കൺവീനർ.