ന്യൂ ലൈഫ് ചർച്ച ഓഫ് ഗോഡ് ദൈവസഭയുടെ 25 മത് ജനറൽ കൺവെൻഷന് അനുഗ്രഹിത തുടക്കം

Blessed begins to New Life Church of God 25th General Convention

Jan 12, 2023 - 15:48
Nov 10, 2023 - 20:34
 0
ന്യൂ ലൈഫ്  ചർച്ച ഓഫ് ഗോഡ്  ദൈവസഭയുടെ  25 മത് ജനറൽ കൺവെൻഷന്  അനുഗ്രഹിത തുടക്കം

ന്യൂ ലൈഫ് ചർച്ച ഓഫ് ഗോഡ് ദൈവസഭയുടെ 25 മത് ജനറൽ ഇന്നു പാമ്പാടി ജി .എം .ഡി ഓഡിറ്റോറിയത്തിൽ അനുഗ്രഹിത തുടക്കം. കൺവെൻഷൻ റവ : സി പി മാത്യു ഉത്ഘാടനം ചെയ്തു പാസ്റ്റർ രാജേഷ് ഏലപ്പാറ മുഖ്യ സന്ദേശം നൽകി. ജനുവരി മാസം 11 തീയതി മുതൽ 15 തീയതി വരെ നടത്തപ്പെടുന്ന യോഗത്തിൽ പാസ്റ്റർ രാജേഷ് ഏലപ്പാറ, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ കെ ഓ തോമസ്, പാസ്റ്റർ പ്രൈസ് കർത്താ പാസ്റ്റർ, പാസ്റ്റർ ടി രാജകുമാർ, പാസ്റ്റർ ബി ബെൽസായി എന്നിവർ വചനശുശ്രൂഷ നിർവഹിക്കുന്നു.

കേരളം, തമിഴ്നാട് ഛത്തീസ്ഗഡ് രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള വിശ്വാസികളും പാസ്റ്റർമാരും കൺവെൻഷനിൽ പങ്കെടുക്കുന്നു. കൺവെൻഷൻ കൺവീനർ ആയി പാസ്റ്റർ എം ജെ മത്തായി, പാസ്റ്റർ ടി ജെ തോമസ്, പി.കെ ബാബു എന്നിവർ പ്രവർത്തിക്കുന്നു. 11 ആരംഭിച്ച 15 ഞായർ സംയുക്ത ആരാധനയോടു കൂടി കൺവെൻഷൻ പര്യവസാനിക്കും.