ചർച്ച് ഓഫ് ഗോഡ് ശതാബ്ദി കണ്‍വന്‍ഷന് അനുഗ്രഹ സമാപ്തി

Jan 31, 2023 - 16:00
 0

ചര്ച്ച് ഓഫ് ഗോഡ് ഇന് ഇന്ഡ്യാ കേരളാ സ്റ്റേറ്റ് ശതാബ്ദി കണ്വന്ഷന് വിശുദ്ധ സഭായോഗത്തോടും കര്ത്തൃമേശയോടും കൂടെ സമാപിച്ചു. സഭായോഗത്തിന് സ്റ്റേറ്റ് കൗണ്സില് സെക്രട്ടറി പാസ്റ്റര് സജി ജോര്ജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗണ്സില് ജോയിന്റ് സെക്രട്ടറി സാംകുട്ടി മാത്യു സങ്കീര്ത്തനം വായനയ്ക്ക് നേതൃത്വം കൊടുത്തു. പാസ്റ്റര് സി. സി തോമസ് മുഖ്യപ്രഭാഷണം നടത്തി, കര്ണാടക സ്റ്റേറ്റ് ഓവര്സിയര് പാസ്റ്റര് എം. കുഞ്ഞപ്പി, അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര് വൈ. റെജി എന്നിവര് പ്രസംഗിച്ചു.

തിരുവത്താഴ ശുശ്രൂഷയ്ക്ക് സീനിയര് ശുശ്രൂഷകന് പാസ്റ്റര് പി.ജി മാത്യൂസ് നേതൃത്വം നല്കി. ശതാബ്ദി കണ്വന്ഷന്റെ സമാപന സമ്മേളനത്തിന് പാസ്റ്റര് സി.സി തോമസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര് ഭൂട്ടാന് ഓവര്സിയര് പാസ്റ്റര് എ. എം വര്ഗീസ്, ചര്ച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭാ സെക്രട്ടറി ബ്രദര് സണ്ണി ആന്ഡ്രൂസ്, മുതിര്ന്ന പത്ര പ്രവര്ത്തകന് പാസ്റ്റര് സാംകുട്ടി ചാക്കോ എന്നിവര് ആശംസാ സന്ദേശം അറിയിച്ചു. ബിലിവേഴ്‌സ് ബോര്ഡ് സെക്രട്ടറി ബ്രദര് ജോസഫ് മറ്റത്തുകാല നന്ദിപ്രകാശനം നടത്തി. പാസ്റ്റര്മാരായ പ്രെയ്‌സ് തോമസ്, ജോര്ജ്കുട്ടി ജോണ്സന്, കെ.സി ചാക്കോച്ചി, സി അലോഷ്യസ്, കെ.ജി ജോണ്, കെ.റ്റി വര്ഗിസ്, ജോസ് ബേബി, ഐസക്ക് സൈമണ്, സി.പി വര്ഗീസ് എന്നിവര് പ്രാര്ത്ഥനയ്ക്ക് നേതൃത്വം കൊടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0