സി.ഇ.എം ഗുജറാത്ത് സെന്റർ ക്യാമ്പ് സമാപിച്ചു

സി ഇ എം ഗുജറാത്ത് സെന്റർ വിർച്വൽ ക്യാമ്പ് സമാപിച്ചു. സമാപന ദിവസത്തിൽ ഗുജറാത്ത് സെന്റർ അസ്സോ. മിനിസ്റ്റർ പാസ്റ്റർ പോൾ നാരായൺ അധ്യക്ഷത വഹിച്ചു

Nov 8, 2021 - 18:08
 0

സി ഇ എം ഗുജറാത്ത് സെന്റർ വിർച്വൽ ക്യാമ്പ് സമാപിച്ചു. സമാപന ദിവസത്തിൽ ഗുജറാത്ത് സെന്റർ അസ്സോ. മിനിസ്റ്റർ പാസ്റ്റർ പോൾ നാരായൺ അധ്യക്ഷത വഹിച്ചു. പ്രത്യാശ് പ്രഭ, എബിൻ അലക്സ് തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകി. കമ്മിറ്റി അംഗം ഗ്രനൽ നെൽസൻ സ്വാഗതം ആശംസിച്ചു. പാസ്റ്റർ മെർലിൻ ജോണ് ഓസ്ട്രേലിയ, ശാരോൻ ഫെല്ലോഷിപ്പ് ചർച് ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ ജോണ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ശാരോൻ നോർത്തെൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ എം ഡി സാമുവേൽ, തിരുവനന്തപുരം റീജിയൻ പ്രസിഡന്റ് പാസ്റ്റർ വി ജെ തോമസ്, സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ സോവി മാത്യു, ജനറൽ സെക്രട്ടറി പാസ്റ്റർ ജോമോൻ ജോസഫ്, ഗുജറാത്ത് സെന്റർ പ്രതിപുരുഷൻ സി എസ് ജോസ്, വനിതാ സമാജം പ്രസിഡന്റ് ആനി ഡേവിഡ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. അശ്‌ന ബെന്നി കിഡ്സ് ക്യാമ്പ് വിജയികളെ പ്രഖ്യാപിച്ചു. സെന്റർ സി ഇ എം കമ്മിറ്റി അംഗം ഇവാ. റോഷൻ ജേക്കബ് കൃതജ്ഞത അറിയിച്ചു. സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി.വി സമാപന പ്രാർത്ഥന നടത്തി. സി ഇ എം സെന്റർ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം, സെക്രട്ടറി പാസ്റ്റർ റോബിൻ തോമസ് തുടങ്ങിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0