പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ജയിലിൽ കഴിഞ്ഞ ക്രിസ്ത്യൻ ദമ്പതികൾക്ക് ജാമ്യം

Oct 30, 2023 - 20:54
 0
പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ജയിലിൽ കഴിഞ്ഞ ക്രിസ്ത്യൻ ദമ്പതികൾക്ക് ജാമ്യം

മതനിന്ദാ കുറ്റം ചുമത്തി കഴിഞ്ഞ മാസം പാക്കിസ്ഥാനിൽ  അറസ്റ്റിലായ ക്രിസ്ത്യൻ ദമ്പതികൾക്ക് ലാഹോറിലെ കോടതി ജാമ്യം അനുവദിച്ചു. സെപ്തംബർ 8 ന് വീടിന്റെ മുകളിൽ നിന്ന് ഖുർആനിന്റെ കീറിയ പേജുകൾ എറിഞ്ഞുവെന്ന് ആരോപിച്ച് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും മതനിന്ദാ നിയമങ്ങളിലെ സെക്ഷൻ 295-ബി പ്രകാരം കുറ്റം ചുമത്തുകയും ചെയ്യുകയായിരുന്നു. ഖുർആനെ അവഹേളിച്ചതിന് നിർബന്ധിത ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക


നിരവധിപ്രതികൾ വിധികൾക്കായി വർഷങ്ങളോളം ജയിലിൽ കഴിയുന്ന ഒരു രാജ്യത്ത് ഇത് അപൂർവ സംഭവമാണെന്ന് ഷൗക്കത്ത് മസിഹിന്റെയും ഭാര്യ കിരൺ ഷൗക്കത്തിന്റെയും അഭിഭാഷകൻ സാഹിദ് നസീർ പറഞ്ഞു, അഡീഷണൽ സെഷൻസ് ജഡ്ജി ലാഹോർ മിയാൻ ഷാഹിദ് ജാവേദ്  ജാമ്യാപേക്ഷ ഒക്ടോബർ 18 ന് അനുവദിചതിനെത്തുടർന്നു  ഒക്ടോബർ 21 നു ദമ്പതികൾ ജയിൽ മോചിതരായി.  ഈ കേസിൽ ദമ്പതികൾക്കെതിരെ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല എന്ന് ദമ്പതികളുടെ അഭിഭാഷകൻ പറഞ്ഞു.

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL