പീഢിത ക്രൈസ്തവര്‍ക്കായി ലക്ഷം ബൈബിളുകള്‍ എത്തിക്കുന്നു
അമേരിക്ക ആസ്ഥാനമാക്കിയുള്ള പ്രമുഖ അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് ലോകത്തിന്റെ വിവിധയിടങ്ങളില്‍ പീഢനങ്ങള്‍ക്കിരയിയിട്ടുള്ള ലക്ഷക്കണക്കിനു ക്രൈസ്തവരുടെ ഇടയിലേക്ക് ദൈവവചനം
അമേരിക്ക ആസ്ഥാനമാക്കിയുള്ള പ്രമുഖ അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് ലോകത്തിന്റെ വിവിധയിടങ്ങളില്‍ പീഢനങ്ങള്‍ക്കിരയിയിട്ടുള്ള ലക്ഷക്കണക്കിനു ക്രൈസ്തവരുടെ ഇടയിലേക്ക് ദൈവവചനം എത്തിക്കുന്നതിന്റെ ഭാഗമായി 1 ലക്ഷം ബൈബിളുകള്‍ അയച്ചുകൊടുക്കുന്നു.
ക്രിസ്തുമസ് സീസണില്‍ ലക്ഷക്കണക്കിനു വിശ്വാസികള്‍ക്കു ആശ്വാസകരമായ സമ്മാനം എന്ന നിലയിലാണ് ബൈബിള്‍ എത്തിക്കുന്നത്.
1955-ല്‍ സംഘടനയുടെ സ്ഥാപകനും അദ്ധ്യക്ഷനുമായിരുന്ന ബ്രദര്‍ ആന്‍ഡ്രു വിവിധ രാജ്യങ്ങളില്‍ രഹസ്യമായി ബൈബിളുകള്‍ എത്തിച്ചു കൊടുത്തിരുന്നു. ഇന്നും ഈ ദൌത്യം തുടരുന്നു.
സംഘടനയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ഡേവിഡ് ക്യുറി ഈ വര്‍ഷത്തെ ഏറ്റവും മഹത്വകരമായ പിന്തുണയായിരിക്കും വിശ്വാസികള്‍ക്കു പകര്‍ന്നു നല്‍കുകയെന്നു പറയുന്നു.
വളരെ അപകടകരമായ സാഹചര്യങ്ങളില്‍ വിശ്വാസത്തില്‍ ജീവിക്കുന്നവര്‍ക്കു മുന്‍ഗണന നല്‍കും. ഓരോ രാജ്യത്തും അനുയോജ്യമായ പ്രിന്റിംഗും ഭാഷയുമായിരിക്കും പ്രയോജനപ്പെടുത്തുക.
ദൈവവചനം ഒരുവനെ രൂപാന്തിരപ്പെടുത്തുക മാത്രമല്ല പ്രതിസന്ധി ഘട്ടങ്ങളില്‍ ഉറപ്പും ധൈര്യവും ആശ്വാസവും പകര്‍ന്നു നല്‍കുന്നതാണ്. ഡേവിഡ് ക്യൂറി പറയുന്നു.