രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വേണ്ടി അരങ്ങേറ്റം അവിസ്മരണീയമാക്കി ഏദൻ ആപ്പിൾ ടോം

റാന്നി ഫെയ്ത്ത് അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗം ഏദൻ ആപ്പിൾ ടോം കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിൽ തിരഞ്ഞെടുക്കപ്പെട്ടു. റാന്നി സ്വദേശിയായ ഏദൻ ഏഴാം ക്ലാസുവരെ പഠിച്ചതെല്ലാം ഷാർജയിലാണ്. ഷാർജ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലെ ജീവനക്കാരനായിരുന്ന പിതാവ് ആപ്പിൾ ടോം ഫിലിപ്പാണ് മകനിലെ പ്രതിഭയെ കണ്ടെത്തുന്നത്.

Feb 18, 2022 - 17:02
 0
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വേണ്ടി അരങ്ങേറ്റം അവിസ്മരണീയമാക്കി ഏദൻ ആപ്പിൾ ടോം

റാന്നി ഫെയ്ത്ത് അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗം ഏദൻ ആപ്പിൾ ടോം കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിൽ തിരഞ്ഞെടുക്കപ്പെട്ടു.

റാന്നി സ്വദേശിയായ ഏദൻ ഏഴാം ക്ലാസുവരെ പഠിച്ചതെല്ലാം ഷാർജയിലാണ്. ഷാർജ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലെ ജീവനക്കാരനായിരുന്ന പിതാവ് ആപ്പിൾ ടോം ഫിലിപ്പാണ് മകനിലെ പ്രതിഭയെ കണ്ടെത്തുന്നത്. കായിക പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നുമാണ് ആപ്പിൾ ടോം ഫിലിപ്പിന്റെ വരവ്. കേരള വോളിബോൾ ടീമിൽ അംഗമായിരുന്നു അദ്ദേഹം. ജോലിസംബന്ധമായി ഷാർജയിലേക്ക് മാറിയതോടെ അവിടെ ക്രിക്കറ്റ് കളിക്കാൻ പോകുമായിരുന്നു. ഒപ്പം കുഞ്ഞ് ഏദനുമുണ്ടാകും. പിതാവിന്റെ കളികണ്ട് ഒടുവിൽ ഏദനും ആ വഴിയിൽ എത്തിപ്പെടുകയായിരുന്നു.
ഏദന്റെ അമ്മ ബെറ്റി എൽസി മാത്യു ഷാർജ എയർപോർട്ടിലെ ഹെഡ് സൂപ്പർവൈസറാണ്. 7-ാം ക്ലാസിൽ പഠിക്കുന്ന എസ്തർ മറിയം ടോം ഒന്നാം ക്ലാസിൽ പഠിക്കുന്ന എലീസ സൂസൻ ടോം എന്നീ സഹോദരിമാരും ഏദനുണ്ട്.
2016-ലാണ് ഏദൻ പത്തനംതിട്ടയ്ക്കായി അണ്ടർ 14 കളിക്കുന്നത്. അതിലെ മികച്ച പ്രകടനം സോണൽ ടീമിലെത്തിച്ചു.

രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ കേരള ടീമിനെ ഫസ്റ്റ് ഇലവനിൽ തന്നെ ഇടം പിടിച്ച ഏദൻ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. മേഖലായക്കെതിരെ നടക്കുന്ന ആദ്യമത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തി മികവ് തെളിയിച്ചിരിക്കുകയാണ് ഏദൻ.
രാജ്യത്തിൻ വേണ്ടി നീലക്കുപ്പായം തന്നെയാണ് തന്റെ ലക്ഷ്യമെന്ന് ഏദൻ പറയുന്നു.