മണിപ്പൂരിലെ ക്രൈസ്തവരുടെ ആവശ്യം അംഗീകരിച്ച് ഇലക്ഷന്‍ കമ്മീഷന്‍: ഞായറാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റി

ക്രൈസ്തവര്‍ ആരാധനയ്ക്കു പ്രത്യേകം മാറ്റിവെയ്ക്കുന്ന ഞായറാഴ്ച നടത്തുവാനിരിന്ന മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിയതി മാറ്റി. ഒന്നാം ഘട്ടം ഫെബ്രുവരി 28നും രണ്ടാം ഘട്ടം മാർച്ച് അഞ്ചിനും നടക്കും.

Feb 16, 2022 - 19:48
 0

ആരാധനയ്ക്കു ക്രൈസ്തവര്‍  പ്രത്യേകം മാറ്റിവെയ്ക്കുന്ന ഞായറാഴ്ച നടത്തുവാനിരിന്ന മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിയതി മാറ്റി. ഒന്നാം ഘട്ടം ഫെബ്രുവരി 28നും രണ്ടാം ഘട്ടം മാർച്ച് അഞ്ചിനും നടക്കും. ഒന്നാം ഘട്ടം ഫെബ്രുവരി 27 (ഞായറാഴ്ച) നും രണ്ടാംഘട്ടം മാർച്ച് മൂന്നിനും നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ക്രിസ്ത്യൻ സമൂഹത്തിന് ഏറെ പ്രാധാന്യമുള്ള പ്രാർത്ഥന ദിവസം പരിഗണിച്ച് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ക്രിസ്ത്യൻ സമിതിയായ എ.എം.സി.ഒയുടെ പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം ഇക്കാര്യം ചർച്ച ചെയ്യുമെന്ന് കമ്മീഷൻ അറിയിച്ചു. ഇതിനെ തുടർന്നാണ് ആദ്യഘട്ട തീയ്യതി പുനഃക്രമീകരിച്ചത്.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി രണ്ട് ദിവസത്തെ സന്ദർശനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ ഇംഫാലിലെത്തിയിരുന്നു. ഇതിനിടെയാണ് ആദ്യഘട്ട വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യവുമായി സമിതി കമ്മീഷനെ സമീപിച്ചത്. നേരത്തെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓൾ മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. 2011-ലെ സെന്‍സസ് പ്രകാരം പന്ത്രണ്ടു ലക്ഷത്തോളം ക്രൈസ്തവരാണ് മണിപ്പൂരില്‍ ഉള്ളത്. ആകെ ജനസംഖ്യയുടെ 41.29% ആണിത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0