മതപരിവർത്തനാരോപണം; മധ്യപ്രദേശിൽ സുവിശേഷക അറസ്റ്റിൽ
Evangelist arrested in Madhya Pradesh Charges of proselytizing
മധ്യപ്രദേശിലെ ചിന്ദ്വാഡ ജില്ലയിൽ ഐ.പി.സി(IPC) വനിതാ പ്രവർത്തകരോട് ചേർന്ന് പ്രവർത്തിച്ചിരുന്ന സുവിശേഷക ചോട്ടി ഭായി പട്ടേൽ എന്ന സഹോദരിയെ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ചിന്ദ്വാറ ജില്ലയിൽ നിന്നും 70 കിമീ ദൂരമുള്ള ഹറായ് എന്ന സ്ഥലത്ത് ഇന്നലെ സുവിശേഷക ചോട്ടി ഭായി പട്ടേൽ (33)നടത്തിയ സഭായോഗത്തിനിടയിലാണ് സുവിശേഷ വിരോധികൾ പോലീസുകാരുമായി വന്ന് യോഗം തടസ്സപ്പെടുത്തിയത്. ഇരുപതോളം ആളുകൾ കൂടിയിരുന്ന യോഗത്തിനിടയിൽ നിന്നും മതപരിവർത്തനം ആരോപിച്ച് അവരെ അറസ്റ്റ് ചെയ്ത് ചിന്ത്വാഡ ജയിലിലാക്കി. ഐ.പി.സി ചിന്താവാഡ ജില്ലയിലെ പാസ്റ്റർ ജോർജ് തോമസിൻ്റെ കൂടെയുള്ള വനിതാ സുവിശേഷ പ്രവർത്തകയാണ് ചോട്ടി പട്ടേൽ. കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുന്നതിന് വേണ്ടി ഏവരുടെയും പ്രാർഥന അദ്ദേഹം അഭ്യർത്ഥിച്ചു.