വ്യാജ മതപരിവർത്തന കേസ്: ജബൽപുർ ബിഷപ്പിനും സന്യാസിനിക്കും ഒടുവില്‍ ജാമ്യം
Fake conversion case: Jabalpur bishop and nun finally granted bail
മതപരിവർത്തനത്തിനു ശ്രമിച്ചുവെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ജബൽപുർ ബിഷപ്പ് ജറാൾഡ് അൽമേഡയ്ക്കും കർമലീത്ത സന്യാസ സമൂഹാംഗം സിസ്റ്റർ ലിജി ജോസഫിനും മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതപരിവർത്തന ശ്രമത്തിനു വിധേയരായവരോ ബന്ധുക്കളോ പരാതി നൽകിയില്ലെന്നു കണ്ടെത്തിയാണ് ജസ്റ്റീസ് വിശാൽ ദാഗത് ജാമ്യം അനുവദിച്ചത്. സഭയുടെ കീഴിൽ കാന്തി ജില്ലയിൽ പ്രവർത്തിക്കുന്ന ആശാകിരൺ എന്ന അനാഥാലയത്തിലെ കുട്ടികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേർക്കാൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം.
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോയുടെ പരാതിയെത്തുടർന്ന് മേയ് 30 ന് കത്നി ജില്ലയിലെ മാധവ് നഗർ സ്റ്റേഷനിലെ പോലീസാണ് (എഫ്ഐആർ) രജിസ്റ്റർ ചെയ്തത്. ജബൽപുർ രൂപതയുടെ കീഴിലുള്ള കട്‌നി റെയിൽവേ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന അനാഥാലയമായ ആശാ കിരൺ ചിൽഡ്രൻസ് കെയർ ഇൻസ്റ്റിറ്റ്യൂട്ടിൽ 47 കുട്ടികളാണുള്ളത്. കനൂംഗോയുടെ സമ്മർദ്ധത്തിന് വഴങ്ങി ലോക്കൽ പോലീസ് മധ്യപ്രദേശ് മതപരിവർത്തന വിരുദ്ധ നിയമപ്രകാരം കേസെടുത്തത് ഏറെ ചര്‍ച്ചയായി. എന്നാല്‍ കുറ്റാരോപണം തെളിയിക്കാന്‍ പോലീസിന് കഴിയാതെ വന്നതോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരിന്നു.
Register free christianworldmatrimony.com