ഐപിസി കൽപ്പറ്റ സെന്റർ കൺവെൻഷൻ ഫെബ്രു. 2 മുതൽ

Jan 24, 2024 - 08:42
 0
ഐപിസി കൽപ്പറ്റ സെന്റർ കൺവെൻഷൻ ഫെബ്രു. 2 മുതൽ

ഐപിസി കൽപ്പറ്റ സെന്റർ കൺവെൻഷൻ ഫെബ്രുവരി  2 മുതൽ 4 വരെ കൽപ്പറ്റ കെ.ടി.എം ഓഡിറ്റോറിയത്തിൽ (പഴയ ട്രൈഡന്റ്) നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് ചാക്കോ ഉദ്‌ഘാടനം നിർവഹിക്കുന്ന കോൺവെൻഷനിൽ . പാസ്റ്റർമാരായ തോമസ് ചാക്കോ, അലക്സ് വെട്ടിക്കൽ, ജിജി തെക്കേടത്ത്, സിസ്റ്റർ സൂസൻ തോമസ് എന്നിവർ പ്രസംഗിഗരായിരിക്കും .  ദിവസവും വൈകിട്ട് 6 മുതൽ നടത്തപെടുന്ന പൊതുയോഗത്തിൽ ഐപിസി ഇമ്മാനുവേൽ ബഹ്‌റൈൻ ക്വയർ  ഗാനശുശ്രൂഷ നിർവഹിക്കും


കൺവെൻഷനോടനുബന്ധിച്ചു ഫെബ്രു. 2 ന് രാവിലെ 10 മുതൽ 1 വരെ ഉപവാസ പ്രാർത്ഥനയും  ഉച്ചയ്ക്ക് 2 മുതൽ സെന്റർ ശുശ്രൂഷക സമ്മേളനവും നടക്കും. ഫെബ്രു. 3 ന് രാവിലെ 10 മുതൽ സോദരി സമാജ സമ്മേളനം,  ഉച്ചയ്ക്ക് 2 മുതൽ പി.വൈ.പി.എ - സൺ‌ഡേ സ്കൂൾ വാർഷിക സമ്മേളനങ്ങൾ നടക്കും. ഞായറാഴ്ച രാവിലെ 9.30 മുതൽ ആരംഭിക്കുന്ന സംയുക്തരാധയോടെ കൺവെൻഷൻ സമാപിക്കും. പാസ്റ്റർമാരായ ഷാജി മാങ്കൂട്ടം, ടി.എസ്. ജോസഫ്, പി.വി. സന്തോഷ് എന്നിവർ നേതൃത്വം നൽകുന്ന കൺവെൻഷൻ കമ്മിറ്റി നേതൃത്വം നൽകും