ഐപിസി നിലമ്പൂർ നോർത്ത് സെന്റർ കൺവെൻഷൻ ജനുവരി 11 മുതൽ

IPC Nilambur North Centre Convention

Jan 8, 2024 - 08:28
 0

ഐപിസി നിലമ്പൂർ നോർത്ത് സെന്ററിന്റെ സെന്റർ കൺവെൻഷൻ 2024 ജനുവരി 11,12,13,14 (വ്യാഴം വെള്ളി ശനി ഞായർ) ദിവസങ്ങളിൽ ഐപിസി എടക്കര കർമേൽ ഗ്രൗണ്ടിൽ നടക്കും. 

ഐപിസി നിലമ്പൂർ നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് മാത്യു  ഉദ്ഘാടനം ചെയ്യും.  പാസ്റ്റർ ഫെയ്ത് ബ്ലെസ്സൻ (പള്ളിപ്പാട്), പാസ്റ്റർ ബിനു ജോർജ്( പറക്കോട്), ഡോക്ടർ രാജു എം. തോമസ് (ചെറുവക്കൽ), പാസ്റ്റർ റ്റി.എം ജോയൽ( ദുബായ്), പാസ്റ്റർ ഷാജി ദാനിയേൽ (കൊട്ടാരക്കര) എന്നീവർ പ്രസംഗിക്കും. സെന്റർ കൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും. പൊതുയോഗങ്ങൾ എല്ലാ ദിവസവും വൈകുന്നേരം 5:30 മുതൽ 8:30 വരെ ഉണ്ടായിരിക്കും.

ജനുവരി 12 വെള്ളിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ സംയുക്ത ഉപവാസ പ്രാർത്ഥനയും 13 ശനി രാവിലെ 10 മുതൽ 12.30 വരെ സോദരി സമാജ വാർഷിക സമ്മേളനവും ഉച്ചകഴിഞ്ഞ് 2 മുതൽ 4.30 വരെ സണ്ടേസ്കൂൾ പി വൈ പി എ സംയുക്തവാർഷിക സമ്മേളനവും 14 ഞായർ രാവിലെ 9  മുതൽ സംയുക്ത സഭായോഗവും നടക്കും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0