ഐ പി സി റാന്നി ഈസ്റ്റ് സെന്റർ ശതാബ്ദി കൺവൻഷൻ
IPC Ranni East Centre Centennial Convention
ഇന്ത്യ പെന്തകോസ് ദൈവസഭ റാന്നി ഈസ്റ്റ് സെന്റർ ശതാബ്ദി കൺവെൻഷൻ മാർച്ച് 31 മുതൽ ഏപ്രിൽ 7 വരെ റാന്നി പെനിയേൽ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. റാന്നി ഈസ്റ്റ് സെന്റർ മിനിസ്റ്റർ പാ. വർഗീസ് എബ്രഹാം അധ്യക്ഷത വഹിക്കുന്ന ശുശ്രൂഷയിൽ റാന്നി വെസ്റ്റ് സെന്റർ മിനിസ്റ്റർ പാ. സി. സി. എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ പാ കെ. സി. തോമസ്, ഡോ. വർക്കി എബ്രഹാം കാച്ചാണത്ത്, പാ. തോമസ് ഫിലിപ്പ്,പാ. തോമസ് മാമൻ, പാ. ഷാജി എം. പോൾ, പാ. സാം കുമരകം, പാ. അനീഷ് ഏലപ്പാറ, പാ. റെജി ശാസ്താംകോട്ട, പാ. റിജിൽ കോതമംഗലം, പാ. ജോൺസൺ കുണ്ടറ, പാ. ബെന്നി ജോൺ കൊട്ടാരക്കര, പാ. ബിജു മാത്യു, പാ. അഭിമന്യു അർജുനൻ, സിസ്റ്റർ. സ്റ്റാർല ലുക്ക് എന്നിവർ പ്രസംഗിക്കും. സെന്റർ ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകുന്ന കൺവെൻഷനിൽ പി വൈ പി എ, സൺഡേ സ്കൂൾ, വുമൺസ് ഫെലോഷിപ്പ് വാർഷിക സമ്മേളനങ്ങൾ ഇതോടനുബന്ധമായി നടക്കുന്നതാണ്. മാർച്ച് 7 ഞായറാഴ്ച സംയുക്ത ആരാധനയോട് കൂടെ കൺവെൻഷൻ സമാപിക്കും.