കർണാടകയിൽ മതം മാറ്റം അവസാനിപ്പിച്ചില്ലെങ്കിൽ ക്രിസ്ത്യാനികളെ പുറത്താക്കും." ഭീഷണിയുമായി പ്രമോദ് മുത്തലിക്.

Feb 20, 2024 - 21:17
 0
കർണാടകയിൽ മതം മാറ്റം അവസാനിപ്പിച്ചില്ലെങ്കിൽ ക്രിസ്ത്യാനികളെ പുറത്താക്കും." ഭീഷണിയുമായി പ്രമോദ് മുത്തലിക്.

കർണാടകയിൽ മതം മാറ്റം അവസാനിപ്പിച്ചില്ലെങ്കിൽ ക്രിസ്ത്യാനികളെ  പുറത്താക്കുമെന്ന ഭീഷണിയുമായി  പ്രമോദ് മുത്തലിക്. ഫെബ്രുവരി 19 തിങ്കളാഴ്ച്ച വിജയപുരയിൽ മാധ്യമങ്ങളോട് സംസാരിക്കാവെയാണ് പ്രമോദ് മുത്തലിക് ഈ കാര്യം പറഞ്ഞത്. " ഏത് തരത്തിലുള്ള യോഗവും  പ്രാർത്ഥനയും പള്ളിക്ക് അകത്തായിരിക്കണം. പുറത്ത് കോളനികളിലും പൊതു സ്ഥലങ്ങളിലും നിങ്ങൾ ചെയ്യുന്നത് യേശുക്രിസ്തു പോലും അംഗീകരിക്കുന്നില്ല. കോളനിക്കാരുടെ ദാരിദ്രവും വിദ്യാഭ്യാസ കുറവും ചൂഷണം ചെയ്ത് നിങ്ങൾ മത പരിവർത്തനം നടത്താനുള്ള ശ്രമം ഉടൻ അവസാനിപ്പിക്കണം. തെറ്റായ വിവരങ്ങൾ നൽകി നടത്തുന്ന ഇത്തരം മത പരിവർത്തനത്തെ സർക്കാർ അടിച്ചമർത്തണം. മത പരിവർത്തന നിരോധന നിയമം ഇപ്പോഴും നിലവിലുണ്ട്. അത് പാലിക്കണം. കർണാടകയിൽ 3600 ലംബാനി കോളനികളുണ്ട്. 50 ശതമാനം കോളനികളിലും ക്രിസ്ത്യാനികൾ പ്രവേശിച്ച് മത പരിവർത്തന ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഈ ശ്രമം അവസാനിപ്പിച്ചെല്ലെങ്കിൽ ശ്രീരാമസേന പ്രത്യേക സേന രൂപീകരിച്ച് ഇവരെ പുറത്താക്കും."  പ്രമോദ് മുത്തലിക് തന്റെ പത്രസമ്മേളനത്തിൽ പറഞ്ഞു.