ഹരിയാനയില്‍ രണ്ടു പാസ്റ്റര്‍മാരെ ആക്രമിച്ചു, ബൈബിള്‍ കത്തിച്ചു
ഹരിയാനയില്‍ വീട്ടില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന രണ്ടു പാസ്റ്റര്‍മാരെ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ആക്രമിക്കുകയും ബൈബിള്‍ കത്തിക്കുകയും ചെയ്തു. അംബാല കന്റോണ്‍മെന്റില്‍ സ്വന്തം വീടിന്റെ മുകളില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുകയായിരുന്ന പാസ്റ്റര്‍ കുമാര്‍ , പാസ്റ്റര്‍ ഇന്ദര്‍ജിത്ത് എന്നിവരാണ് ആക്രമണത്തിന് ഇരകളായത്.
ഹരിയാനയില്‍ വീട്ടില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന രണ്ടു പാസ്റ്റര്‍മാരെ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ആക്രമിക്കുകയും ബൈബിള്‍ കത്തിക്കുകയും ചെയ്തു.
അംബാല കന്റോണ്‍മെന്റില്‍ സ്വന്തം വീടിന്റെ മുകളില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുകയായിരുന്ന പാസ്റ്റര്‍ കുമാര്‍ , പാസ്റ്റര്‍ ഇന്ദര്‍ജിത്ത് എന്നിവരാണ് ആക്രമണത്തിന് ഇരകളായത്.
സമീപവാസിയായ സഞ്ജയ് റാണ എന്ന ബജരംഗ്ദള്‍ പ്രവര്‍ത്തകന്‍ സംഘടിപ്പിച്ചു കൊണ്ടുവന്ന പന്ത്രണ്ടോളം പേരും പാസ്റ്റര്‍ പ്രാര്‍ത്ഥിക്കുന്ന സമയത്ത് വീടിനു മുമ്പിലെത്തി. ഇത് മനസ്സിലാക്കിയ പാസ്റ്റര്‍ പ്രാര്‍ത്ഥന നിര്‍ത്തി താഴേക്കു വന്നു.
അക്രമികള്‍ ഇരുവരെയും നിന്ദിക്കുകയും കളിയാക്കുകയും വിദേശ പണം കൈപ്പറ്റി ആളുകളെ മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് അടിക്കുകയും ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് പാസ്റ്റര്‍ കുമാറിന്റെ ബൈബിള്‍ തട്ടിപ്പറിച്ച് തീയിടുകയുണ്ടായി. സ്ത്രീകളടക്കമുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു.
പാസ്റ്റര്‍ കുമാറിന് ബോധക്ഷയമുണ്ടായി. അക്രമികള്‍ പാസ്റ്ററെ അവരുടെ കാറില്‍ കയറ്റി അടുത്തുള്ള ക്ഷേത്രത്തില്‍ കൊണ്ടുപോയി ദേവതയ്ക്കു മുനിനല്‍ വണങ്ങുവാനും ശ്രമം നടത്തി. പോലീസ് എത്തുമെന്ന വിവരം അറിഞ്ഞപ്പോള്‍ അക്രമികള്‍ സ്ഥലം വിടുകയായിരുന്നു.