ഭവനത്തിൽ സഭാ ആരാധന നടത്തിയതിനു തടവിലായിരുന്ന ഇറാനിയൻ പൗരൻ ജോസഫ് ഷഹബാസിയൻ എവിൻ ജയിലിൽ നിന്ന് മോചിതനായി

Oct 3, 2023 - 04:34
 0

ഭവനത്തിൽ സഭാ ആരാധന നടത്തിയതിനു തടവിലായിരുന്ന ഇറാനിയൻ പൗരൻ   ജോസഫ് ഷഹബാസിയൻ  ടെഹ്‌റാനിലെ എവിൻ ജയിലിൽ നിന്ന് മോചിതനായി.  ഒരു അർമേനിയൻ ക്രിസ്ത്യാനിയായ ജോസഫ് ഷഹബാസിയൻ , തന്റെഭവനത്തിൽ സഭാ ആരാധന നടത്തിയതിനു ,  രാജ്യ സുരക്ഷയ്‌ക്കെതിരെ പ്രവർത്തിച്ചതിന് തുടക്കത്തിൽ 10 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലും മെയ് മാസത്തിൽ അത് രണ്ട് വർഷമായി ചുരുക്കി.

ജോസഫ് ഷഹബാസിയനെ മോചിപ്പിച്ചതിന് ഇറാനിയൻ ക്രിസ്ത്യാനികൾ നന്ദി പറയുന്നു, തടവിൽ കഴിഞ്ഞതിന്റെ ആഘാതത്തിൽ നിന്നും കരകയറാൻ കർത്താവ് അവനെ പ്രാപ്തനാക്കണമെന്നും ജയിലിൽ  തടങ്കലിൽ കഴിയുന്ന മറ്റ് ക്രിസ്ത്യാനികളെ  ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രാർത്ഥിക്കാനും അഭ്യർത്ഥിക്കുന്നു 

തടവിൽ കഴിഞ്ഞ അദ്ദേഹം ഗുരുതരമായ  രോഗത്താൽ ബുദ്ധിമുട്ടുകയാണ് - പൂർണ്ണമായി സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നത് തുടരുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0