അയര്‍ലന്‍ഡില്‍ യുപിഎഫ് ഫാമിലി കോൺഫറൻസിനു സമാപനം

Ireland UPF Family Conference

Nov 7, 2024 - 09:48
 0

അയർലണ്ടിലെയും നോർത്തേൻ അയർലണ്ടിലെയും മലയാളം പെന്തെക്കോസ്ത് ദൈവസഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ പത്താമത് ഫാമിലി കോൺഫറൻസ് ഡബ്ലിനിൽ സമാപിച്ചു. സോളിഡ് റോക്ക് ചർച്ച് ഓഫ് ഗോഡിൽ നടന്ന കോൺഫറൻസിൽ പാസ്റ്റര്‍മാരായ ബാബു ചെറിയാൻ, ജേക്കബ് മാത്യു എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ലോഡ്സൺ ആന്റണിയുടെ നേതൃത്വത്തിലുള്ള യുപിഎഫ് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകി. 

 
യുവജന സമ്മേളനത്തിൽ പാസ്റ്റർ ജേക്കബ് മാത്യു, ഈ കാലഘട്ടത്തിലെ യുവജനങ്ങളിൽ ആത്മീകവും വ്യക്തിപരവുമായ വളർച്ചയുടെ ആവശ്യകതയെ കുറിച്ച് യുവജനങ്ങളോടു സംവദിച്ചു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളിൽ ഈ കാലഘട്ടത്തിലെ സഭ അനുസരണം കാണിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വളരെ വ്യക്തമായ ആലോചനകൾ പാസ്റ്റർ ബാബു ചെറിയാൻ പങ്കുവെച്ചു.

 
കഴിഞ്ഞ പത്തുവർഷങ്ങളിൽ യു പി എഫ് അയർലൻ്റിലും നോർത്തേൺ അയർലൻ്റിലുമുള്ള സഭകളുടെ ഐക്യത്തിനും, ആത്മിക അഭിവൃദ്ധിക്കുമായി പ്രവർത്തിച്ചത് പ്രസിഡൻ്റ് പാസ്റ്റർ ജോസഫ് ഫിലിപ്പ് ഓർമിപ്പിച്ചു. ഒരുമിച്ചു നിന്നാൽ സഭകൾക്കും യുവജനങ്ങൾക്കും ക്രിസ്തുവിൻ്റെ പത്രങ്ങളാകാമെന്ന് സെക്രട്ടറി ജോബിൻ അവതരിപ്പിച്ച റിപ്പോര്‍ട്ടിലൂടെ ആഹ്വാനം ചെയ്തു.

 
 കുഞ്ഞുങ്ങൾക്കുള്ള സെഷനുകൾ ട്രാൻസ്ഫോമേഴ്സിൻ്റെയും എക്സൽ വിബിഎസിൻ്റെയും നേതൃത്വത്തിൽ നടന്നു. പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ്, പാസ്റ്റർ എബി വർഗീസ് (വൈസ് പ്രസിഡൻ്റുമാർ), ഏബ്രഹാം മാത്യു (ജോയിൻ്റ് സെക്രട്ടറി), സാമുവൽ ജോസഫ് (ട്രഷറർ), ഡോ. ജോഷ്വാ പി. തോമസ് (യൂത്ത് കോഓര്‍ഡിനേറ്റര്‍), ഡോ. ജോസെയാ ചെറിയാൻ (ക്വയർ കോഡിനേറ്റർ), ഡോ ജോഷി ജോൺ(മീഡിയ കോഡിനേറ്റർ), ബാബുക്കുട്ടി (കോൺഫറൻസ് കോഡിനേറ്റർ), ബിജോയി (യൂത്ത് കൺവീനർ), അരുൺ ജോർജ്, ആശിഷ് പ്രകാശ് മാത്യു, ലിബിൻ (കൺവീനർമാർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0