നൈജീരിയയില്‍ 36 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി
ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ 36 ക്രൈസ്തവര്‍ കൂടി തട്ടിക്കൊണ്ടുപോകലിനിരയായി. ജൂലൈ 25ന് രാത്രി 9 മണിക്ക് വടക്ക് - പടിഞ്ഞാറന്‍ നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ ഗ്രാമത്തില്‍ നിന്നുമാണ് ഇസ്ലാമിക തീവ്രവാദികള്‍ 36 പേരെ തട്ടിക്കൊണ്ടു പോയത്.
ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ 36 ക്രൈസ്തവര്‍ കൂടി തട്ടിക്കൊണ്ടുപോകലിനിരയായി. ജൂലൈ 25ന് രാത്രി 9 മണിക്ക് വടക്ക് - പടിഞ്ഞാറന്‍ നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ ഗ്രാമത്തില്‍ നിന്നുമാണ് ഇസ്ലാമിക തീവ്രവാദികള്‍ 36 പേരെ തട്ടിക്കൊണ്ടു പോയത്. ഗ്രാമത്തില്‍ പ്രവേശിച്ച തീവ്രവാദികള്‍ ക്രൈസ്തവര്‍ക്കെതിരെ തുടര്‍ച്ചയായി വെടിയുതിര്‍ത്തുകൊണ്ട് അവരെ വീടുകളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പിടിച്ചുകൊണ്ട് പോകുകയായിരുന്നുവെന്നു മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിക്കൊണ്ടുപോയവരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം അജ്ഞാതമാണ്.