കൊയ്‌നോനിയ 2022 ചെന്നൈയിൽ

Sep 11, 2022 - 00:20
Sep 11, 2022 - 00:27
 0

സ്നേഹത്തിന്റെ സന്ദേശവുമായി വടക്കേ ഇന്ത്യയിൽ 24 വർഷമായി പ്രവർത്തനം നടത്തി വരുന്ന ഹാർവെസ്റ് ഇന്ത്യ മിഷൻ വർഷിപ് സെന്ററിന്റെ 24 മത് വാർഷിക സമ്മേളനവും മിഷനറി സംഗമവും സെപ്തംബർ 21 മുതൽ 25 വരെ ചെന്നൈ പട്ടാഭിരമിൽ വെച്ചു നടക്കും. 21ന് ഉൽഘാടന സമ്മേളനത്തിൽ ACPM ചീഫ്‌ പാസ്റ്റർ ജയകുമാർ മുഖ്യ അതിഥി ആയിരിക്കും. വർഷിപ് സെന്ററിന്റെ നാഷണൽ ഡയറക്ടർ & സീനിയർ പാസ്റ്റർ സൈമൺ വർഗീസ് അധ്യക്ഷത വഹിക്കും. വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മിഷനറി മാർ പങ്കെടുക്കും. ഈ ദിവസങ്ങളിൽ ഡോ:രാജാ വിൽസൻ (ആൻഡമാൻസ്‌) പാസ്റ്റർ ജോഷ്വാ ജോൺ (ബാംഗ്ലൂർ)പാസ്റ്റർ ലിബിൻ സേവിയർ (എറണാകുളം) പാസ്റ്റർ ബെന്നി ജോൺ (ഡൽഹി) തുടങ്ങിയവർ പ്രസംഗിക്കും. ഞായറാഴ്ച നടക്കുന്ന പൊതു ആരാധനയിൽ പാസ്റ്റർ സൈമൺ വർഗീസ് വചനം പ്രസംഗിക്കും. ഓർഡിനേഷൻ, തിരുമേശ എന്നിവയോട് കൂടെ ഞായറാഴ്ച സമ്മേളനം സമാപിക്കും. പാസ്റ്റർ യുവരാജ്, പാസ്റ്റർ ജോഷുവ, പാസ്റ്റർ അശ്വിനി, പാസ്റ്റർ ജോസഫ്, പാസ്റ്റർ ഹീരലാൽ തുടങ്ങിയവർ വിവിധ സെഷനുകൾക്ക്‌ നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0