കേരളാ സ്പോർട്സ് കോലീഷൻ സ്റ്റേറ്റ് കോൺഫറൻസ് ആഗ.22 മുതൽ

കളികളുടെയും കായികമത്സരങ്ങളുടെയും രംഗത്തു ക്രിസ്തുവിനു വേണ്ടി ശിഷ്യന്മാരെ വാർത്തെടുക്കുക എന്ന ദർശനത്തോടെയും പങ്കാളിത്തത്തിലൂടെ കായിക മത്സര രംഗത്തു ദൈവരാജ്യസേവനം എന്ന നിയോഗത്തോടെയും കായികതാരങ്ങളെയും സ്പോർട്സിനെയും പ്രയോജനപ്പെടുത്തി പട്ടണങ്ങളെയും ജനതതികളെയും ശുശ്രൂഷിക്കുന്നതിനോടൊപ്പം ഏവരെയും ക്രിസ്തു ശിഷ്യരായി വളർത്തിയെടുക്കുന്ന സുവിശേഷ സംഘടനയായ കേരളാ സ്‌പോർട്‌സ് കൊലീഷന്റെ കേരളാ സംസ്ഥാന കോൺഫറൻസ് ആഗസ്റ്റ് 22,23 തീയതികളിൽ തൃശൂർ ചുവന്നമണ്ണ് ബേത്ത്ബാറ ധ്യാന കേന്ദ്രത്തിൽ നടക്കും.
സ്പോർട്സിലൂടെയുള്ള സുവിശേഷീകരണ പ്രവർത്തനങ്ങൾക്ക് താല്പര്യമുള്ള പാസ്റ്റർമാർക്കും സുവിശേഷകന്മാർക്കും യുവജനങ്ങൾക്കും പങ്കെടുക്കാം.
വിവരങ്ങൾക്കും റെജിസ്ട്രേഷനും: 94473 43878 , 94473 88428
What's Your Reaction?






