ലൈറ്റ് യുവർ വേൾഡ്' സിനിമ വഴികാട്ടി: ചിത്രം കണ്ടതിനുശേഷം ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത് രണ്ടര ലക്ഷം ആളുകൾ

ഡിസംബർ 31നു റിലീസ് ചെയ്ത ക്രൈസ്തവ ചലച്ചിത്രം 'ലൈറ്റ് യുവർ വേൾഡ്' തരംഗമായി മാറുന്നതിനിടെ ചിത്രം കണ്ടതിനുശേഷം ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത് പതിനായിരങ്ങളെന്നു റിപ്പോര്‍ട്ട് .

Feb 22, 2022 - 17:23
 0

ഡിസംബർ 31നു റിലീസ് ചെയ്ത ക്രൈസ്തവ ചലച്ചിത്രം 'ലൈറ്റ് യുവർ വേൾഡ്' തരംഗമായി മാറുന്നതിനിടെ ചിത്രം കണ്ടതിനുശേഷം ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത് പതിനായിരങ്ങളെന്നു റിപ്പോര്‍ട്ട് . ചിത്രം കണ്ട 2,45,000 ആളുകളാണ് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചിരിക്കുന്നതെന്ന് സി‌ബി‌എന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'ലൂയിസ് പലാവു അസോസിയേഷൻ' എന്ന ഇവാഞ്ചലിക്കൽ പ്രസ്ഥാനമാണ് ചിത്രം നിർമ്മിച്ചത്. ക്രിസ്തീയ സംഗീതവും, വിശ്വാസ സാക്ഷ്യവും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് വിശ്വാസികൾ അല്ലാത്ത അഞ്ചുപേർക്ക് വേണ്ടി പ്രാർത്ഥിക്കാൻ 'ലൈറ്റ് യുവർ വേൾഡ്' ചലഞ്ച് എന്ന പേരിലുള്ള ഒരു ക്യാമ്പയിനും അസോസിയേഷൻ ഒരുക്കിയിരുന്നു. ഇതിൽ പതിനായിരത്തോളം ആളുകളാണ് പങ്കെടുത്തത്.

അന്ധകാരം നിറഞ്ഞ നാളുകളിൽ പ്രതീക്ഷയാണ് ആളുകൾക്ക് വേണ്ടിയിരുന്നതെന്നും, അത് ചിത്രത്തിലൂടെ നൽകാൻ സാധിച്ചെന്നും അസോസിയേഷൻ ചുമതല വഹിക്കുന്ന ആൻഡ്രൂ പലാവു പറഞ്ഞു. ഇതിലൂടെ ജീവിതം അടിമുടി മാറിയ ആളുകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലൂയിസ് പലാവു എന്ന വചനപ്രഘോഷകന്‍ എണ്‍പത്തിയാറാം വയസ്സിൽ മരണമടഞ്ഞതിന് 9 മാസങ്ങൾക്കുശേഷമാണ് അദ്ദേഹത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന അസോസിയേഷനിലൂടെ പുതിയ ചിത്രം വിശ്വാസികളിലേക്ക് എത്തുന്നത്. ക്യാൻസർ പിടിപെട്ട് മരണമടയുന്നതിന് മുൻപ് 55 വർഷങ്ങളോളം അദ്ദേഹം സുവിശേഷം അറിയിക്കാൻ ലോകമെമ്പാടും വ്യാപൃതനായിരിന്നു.

Watch Movie LIGHT YOUR WORLD

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0